Read Time:1 Minute, 26 Second
ചെന്നൈ : ഓണത്തിന് ഹുബ്ബള്ളി, കച്ചേഗുഡ, സെക്കന്തരാബാദ് എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചെങ്കിലും ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ സംബന്ധിച്ച് റെയിൽവേക്ക് മിണ്ടാട്ടമില്ല.
ഓണം അടുത്തിട്ടും ചെന്നൈയിൽനിന്ന് പാലക്കാട് വഴി കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്ന ആവശ്യം അധികൃതർ ഇപ്പോഴും ഗൗരവമായി എടുത്തിട്ടില്ല.
കോച്ചുകളുടെ ലഭ്യതയ്ക്കനുസൃതമായി പ്രത്യേക തീവണ്ടികൾ അനുവദിക്കുന്നുണ്ടെന്നും ഓണത്തിന് ഇതുവരെയായി 34 പ്രത്യേക സർവീസുകൾ അനുവദിച്ചെന്നും പറയുമ്പോഴും പാലക്കാട് വഴി മംഗളൂരുവിലേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്ന ആവശ്യം ഇപ്പോഴും അംഗീകരിച്ചിട്ടില്ല.
പ്രത്യേകതീവണ്ടിപ്രഖ്യാപനം വൈകുന്നതിനാൽ പലരും വൻനിരക്ക് നൽകി സ്വകാര്യ ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയാണ്.