Read Time:45 Second
ചെന്നൈ : മുത്തശ്ശിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനിടെ യുവാവ് താമരഭരണി നദിയിൽ മുങ്ങി മരിച്ചു. തൂത്തുക്കുടി സ്വദേശി ശെൽവകുമാർ (33) ആണ് മരിച്ചത്.
തിരുനെൽവേലി ജില്ലയിലെ താമരഭരണി നദിയിൽ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ എത്തിയതായിരുന്നു ശെൽവകുമാറും ബന്ധുക്കളും.
നദിയിലേക്കിറങ്ങിയ ശെൽവകുമാർ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ബന്ധുക്കളുടെ രക്ഷാശ്രമം വിഫലമായി. അഗ്നിരക്ഷാസേന യാണ് പുറത്തെടുത്തത്.