Read Time:1 Minute, 16 Second
ചെന്നൈ: കഴിഞ്ഞ മാർച്ചിൽ പുതുച്ചേരി മുതിയാൽ സ്വദേശിനിയായ 9 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കേസിൽ അറസ്റ്റിലായ പ്രതി ആത്മഹത്യ ചെയ്തു.
പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുതിയാൽപേട്ട് പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയും ഇതേ പ്രദേശത്തെ വിവേകാനന്ദൻ (57), കരുണാസ് (19) എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിലടച്ചു.
പുതുച്ചേരി കൊലപാതകക്കേസിൽ അറസ്റ്റിലായി ജയിലിലായ വിവേകാനന്ദൻ ജയിലിലെ ശുചിമുറിയിൽ തൂവാലകൊണ്ട് തൂങ്ങി ആത്മഹത്യ ചെയ്തത്.
വിവരമറിഞ്ഞ് ജയിൽ ഗാർഡുകൾ സ്ഥലത്തെത്തി വിവേകാനന്ദൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്