ചെന്നൈ: ബസ് സ്റ്റോപ്പിൽ നിന്നിരുന്ന 2 സ്ത്രീകൾ ബസ് നിർത്താൻ കൈകാണിച്ചിട്ടും കാണിച്ചിട്ടും ബസ് നിർത്താതെ പോയതിൽ ഡ്രൈവറെയും കണ്ടക്ടറെയും സസ്പെൻഡ് ചെയ്തു
നാഗർകോവിൽ വടശേരിയിൽ നിന്ന് ശുചീന്ദ്രം, അളഗപ്പപുരം വഴി നെല്ലായി ജില്ല കൂട്ടപ്പുള്ളിയിലേക്ക് 13ന് വൈകിട്ട് പുറപ്പെട്ട സർക്കാർ ബസ് അളഗപ്പപുരത്തെത്തിയപ്പോൾ ബസ് സ്റ്റോപ്പിൽ നിന്നിരുന്ന 2 സ്ത്രീകളാണ് ബസ് നിർത്താൻ കൈകാണിച്ചത്. എന്നാൽ ബസ് നിർത്താതെ പോകുകകയായിരുന്നു.
ഇതുകണ്ട് ചില യുവാക്കൾ നിർത്താതെ പോയ സർക്കാർ ബസിനെ മോട്ടോർ സൈക്കിളിൽ പിന്തുടർന്ന് തടഞ്ഞു. തുടർന്ന് ബസിലെ ഡ്രൈവറും കണ്ടക്ടറുമായി യുവാക്കൾ വാക്കുതർക്കത്തിലേർപ്പെട്ടു. അറിയാതെ തെറ്റ് പറ്റിയെന്നാണ് അന്നേരം ഡ്രൈവർ പറഞ്ഞത്,. തുടർന്ന് ഡ്രൈവർ ബസ് അവിടെ നിന്ന് ബസ് ഓടിച്ചു പോയി.
എന്നാൽ യുവാക്കളും ഡ്രൈവറുമായി വഴക്കിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും തരംഗം സൃഷ്ടിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാൻ സർക്കാർ ട്രാൻസ്പോർട്ട് കോർപറേഷൻ അധികൃതർ ഉത്തരവിടുകയായിരുന്നു.
ഇതിന് പിന്നാലെയാണ് സ്ത്രീകളുടെ ആവശ്യപ്രകാരം ബസ് നിർത്താതിരുന്ന ഡ്രൈവർ സ്റ്റീഫനെയും കണ്ടക്ടർ മണികണ്ഠനെയും പിരിച്ചുവിടാൻ നാഗർകോവിൽ സോൺ ഗവൺമെൻ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ ജനറൽ മാനേജർ മെർലിൻ ജയന്തി ഉത്തരവിട്ടത്.