സബർബൻ തീവണ്ടി ഗതാഗതത്തിൽ നിയന്ത്രണം; തീവണ്ടികൾ ഭാഗികമായി റദ്ദാക്കി; വിശദാംശങ്ങൾ

train
0 0
Read Time:2 Minute, 46 Second

ചെന്നൈ : ചെന്നൈ ബീച്ച്-വിഴുപുരം റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധൻ, വെള്ളി ദിവസങ്ങളിൽ സബർബൻ തീവണ്ടികളുടെ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തും.

ബുധൻ, വെള്ളി ദിവസങ്ങളിൽ ചെന്നൈ ബീച്ചിൽനിന്ന് താംബരത്തേക്ക് രാത്രി 8.25, 8.55, 10.20, എന്നീ സമയങ്ങളിലുള്ള സബർബൻ തീവണ്ടികൾ റദ്ദാക്കി.

ഇതേ ദിവസങ്ങളിൽ ചെന്നൈ ബീച്ച്-തിരുവള്ളൂർ റൂട്ടിൽ രാത്രി 8.05, 10.22 എന്നീ സമയങ്ങളിലുള്ള തീവണ്ടികൾ റദ്ദാക്കി. തിരുവള്ളൂർ-ചെന്നൈ ബീച്ചിലേക്ക് രാത്രി 9.35-നുള്ള സർവീസുകൾ റദ്ദാക്കി.

ചെന്നൈ ബീച്ചിൽ നിന്ന് ആർക്കോണത്തേക്ക് വ്യാഴാഴ്ച, ശനി ദിവസങ്ങളിൽ രാവിലെ 4.05-നുള്ള തീവണ്ടികൾ റദ്ദാക്കി. ഗുമ്മിടിപൂണ്ടി-ചെന്നൈ ബീച്ച് റൂട്ടിൽ ബുധനാഴ്ച രാത്രി 9.55, 10.45-നുള്ള തീവണ്ടി സർവീസുകൾ റദ്ദാക്കി.

ചെന്നൈ ബീച്ചിൽ നിന്ന് താംബരത്തേക്ക് ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 11.03, 11.30, 11.59 സമയങ്ങളിലുള്ള സർവീസുകൾ ചെന്നൈ-ബീച്ചിനും എഗ്‌മോറിനുമിടയിൽ റദ്ദാക്കി. ചെന്നൈ ബീച്ചിനും ചെങ്കൽപ്പെട്ടിനുമിടയിൽ വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 3.50-നുള്ള സർവീസുകൾ ചെന്നൈ ബീച്ചിനും എഗ്‌മോറിനുമിടയിൽ റദ്ദാക്കി.

ചെങ്കൽപ്പെട്ടിൽനിന്ന് ചെന്നൈ ബീച്ചിലേക്ക് ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 9.10, 10.10, 11.00-നുമുള്ള സർവീസുകൾ എഗ്‌മോറിനും ചെന്നൈ ബീച്ചിനുമിടയിൽ റദ്ദാക്കി. തിരുമാർപുരിൽ നിന്ന് ചെന്നൈ ബീച്ചിലേക്ക് ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി എട്ടിനുമുള്ള സർവീസ് എഗ്‌മോറിനും ചെന്നൈ ബീച്ചിനുമിടയിൽ റദ്ദാക്കി.

ഗുഡുവാഞ്ചേരിയിൽനിന്ന് ചെന്നൈ ബീച്ചിലേക്ക് ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 10.10, 10.40, 11.15 എന്നീ സമയങ്ങളിലുള്ള സർവീസുകൾ താംബരത്തിനും ചെന്നൈ ബീച്ചിനുമിടയിൽ റദ്ദാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts