Read Time:1 Minute, 8 Second
ചെന്നൈ : ഭക്ഷണമില്ലാതെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ടെത്തിയ അഞ്ച് ബംഗാൾ സ്വദേശികളെ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോലി തേടിയെത്തിയ 12 തൊഴിലാളികളിൽ അഞ്ച് പേരാണ് ഭക്ഷണം കഴിക്കാനില്ലാത്തതിനാൽ നാലാമത്തെ പ്ലാറ്റ്ഫോമിൽ അവശനിലയിൽ കണ്ടെത്തിയത്.
റെയിൽവേ ആരോഗ്യ വകുപ്പ് ജീവനക്കാർ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് പേരും രാജീവ്ഗാന്ധി ഗവ.ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
സംഘത്തിലുള്ള ഏഴ് പേരെ ചെന്നൈ കോർപ്പറേഷന്റെ ഷെൽട്ടറിലേക്ക് മാറ്റി. വീടില്ലാത്തവരെ താമസിപ്പിക്കുന്ന ഷെൽട്ടറിലേക്കാണ് മാറ്റിയത്.