0
0
Read Time:53 Second
ചെന്നൈ : കാർ സർവീസ് സെന്ററിലുണ്ടായ തീപ്പിടിത്തത്തിൽ പുതിയകാർ കത്തി നശിച്ചു. രാമാപുരം നടേശൻ നഗറിലുള്ള സർവീസ് സെന്ററിലാണ് വ്യാഴാഴ്ച പുലർച്ചെ നാലോടെ തീപ്പിടിത്തമുണ്ടായത്.
സർവീസ് സെന്ററിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടവർ ഉടമ മുഹമ്മത് മസൂരിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വിരുഗമ്പാക്കത്ത്നിന്നും അശോക് നഗറിൽ നിന്നും അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
എന്നാൽ ഇതിനകം ഇവിടെയുണ്ടായിരുന്ന കാർ പൂർണമായും കത്തി നശിച്ചു.സർവീസ് സെന്ററിലെ ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.