Read Time:1 Minute, 25 Second
കവിയൂർ പൊന്നമ്മ അന്തരിച്ചു. മലയാള സിനിമയില് അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര് പൊന്നമ്മ (79) അന്തരിച്ചു.
വാര്ധക്യ സഹജമായ അസുഖങ്ങളാല് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില് ചികിത്സയില് കഴിയുകയായിരുന്നു.
ആര് പതിറ്റാണ്ട് നീണ്ടു നിന്ന സിനിമ ജീവിതത്തില് മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂര് പൊന്നമ്മ.
പ്രേം നസീര് മുതല് പുതുതലമുറ നടന്മാരുടേതുള്പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്. 1962 ല് ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂര് പൊന്ന മലയാള സിനിമയില് സാന്നിധ്യം അറിയിക്കുന്നത്.
രാമയണം അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില് രാവണന്റെ ഭാര്യയായ മണ്ഡോദരിയെ ആയാണ് കവിയൂര് പൊന്നമ്മ വേഷമിട്ടത്.