ചെന്നൈ: തിരുപ്പതി ലഡ്ഡുവിൽ ഉപയോഗിക്കുന്ന നെയ്യ് മൃഗക്കൊഴുപ്പിൽ കലർത്തിയെന്ന വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ മൃഗക്കൊഴുപ്പ് അടങ്ങിയ മധുരപലഹാരങ്ങളൊന്നും തമിഴ്നാട്ടിൽ നിർമിക്കുന്നില്ലെന്ന് തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ.
ഇതുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിലെ നിയുക്ത ഓഫീസർ സതീഷ് കുമാർ മാധ്യമങ്ങളോട് സംസാരിച്ചു,. പാമോയിൽ, മൃഗക്കൊഴുപ്പ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ലഡ്ഡുവിന്റെ രുചി യഥാർത്ഥ നെയ്യ് കൊണ്ടുള്ള ലഡ്ഡുവിന്റെ രുചിയിൽ നിന്ന് വ്യത്യസ്തമാണ്. നമുക്ക് അവ ഭക്ഷിക്കാനാവില്ല. കഴിക്കുന്നതിന് മുമ്പ് തന്നെ അതിൻ്റെ മണം നമുക്ക് പരിചിതമാണ്. കൂടാതെ, ലഡ്ഡു പോലുള്ള ഭക്ഷ്യ ഉൽപന്നങ്ങളിൽ മൃഗങ്ങളുടെ കൊഴുപ്പ് ഉപയോഗിക്കുന്നത് വളരെ പ്രശ്നമാണ്. എന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം, ചില സ്ഥലങ്ങളിൽ പാമോയിൽ (വെജിറ്റബിൾ ഓയിൽ) ഉപയോഗിച്ച് നിർമ്മിച്ച ഗുണനിലവാരം കുറഞ്ഞ ലഡ്ഡുകൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നുണ്ട. ചിലർ കളർ കലർത്തുന്നു. എന്നാൽ മൃഗക്കൊഴുപ്പിൽ നിന്ന് ലഭിക്കുന്ന നെയ്യ് ഉപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരങ്ങൾ തമിഴ്നാട്ടിൽ ലഭ്യമല്ല. ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ല. മാത്രമല്ല, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങൾ പോലും ഒന്നും സ്ഥിരീകരിച്ചിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മൃഗങ്ങളുടെ കൊഴുപ്പ് ഉപയോഗിച്ചുള്ള മധുരപലഹാരങ്ങൾ കഴിക്കുന്നത് രക്തധമനികളുടെ തടസ്സം, ഉയർന്ന രക്തസമ്മർദ്ദം, പഞ്ചസാരയുടെ അളവ് കൂടൽ, കാഴ്ചക്കുറവ്, നെഞ്ചുവേദന തുടങ്ങിയവയ്ക്ക് കാരണമാകും. ഇന്നത്തെ കാലത്ത് നമ്മൾ അനാവശ്യമായ കൊഴുപ്പുകൾ കഴിക്കുമ്പോൾ ദഹിക്കാതെ രക്തധമനികളിൽ അടിഞ്ഞുകൂടുകയും ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യുന്നു. മായം കലർന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് തീർച്ചയായും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് തടയാൻ, ഞങ്ങൾ നിരന്തരം ഗവേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു