Read Time:1 Minute, 0 Second
ചെന്നൈ : മക്കൾ നീതി മയ്യം(എം.എൻ.എം.) പാർട്ടിയധ്യക്ഷനായി കമൽഹാസനെ വീണ്ടും തിരഞ്ഞെടുത്തു.
ചെന്നൈയിൽ നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനെതിരേ യോഗത്തിൽ പ്രമേയം പാസാക്കി. ഒറ്റത്തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം രാജ്യത്തിനും ജനാധിപത്യത്തിനും അപകടമാണെന്ന് കമൽഹാസൻ അഭിപ്രായപ്പെട്ടു.
2014-15 കാലത്ത് ഒറ്റത്തിരഞ്ഞെടുപ്പ് നടത്തിയെങ്കിൽ രാജ്യം ഏകാധിപത്യത്തിലേക്ക് പോകുമായിരുന്നു.
ഇതിൽനിന്ന് രക്ഷപ്പെട്ട നാം ഇനിയൊരു അപകടത്തിലേക്ക് പോകരുതെന്നും കമൽ പറഞ്ഞു.