Read Time:1 Minute, 16 Second
80കളിലും 90കളിലും ഇറോട്ടിക് സിനിമകളിലൂടെ തെന്നിന്ത്യയുടെ മനം കവര്ന്ന താരറാണി സില്ക് സ്മിത വിടപറഞ്ഞിട്ട് ഇന്നേക്ക് 28 വര്ഷം.
1996 സെപ്റ്റംബര് 23നാണ് നടിയെ ഹോട്ടല് മുറിയില് മരിച്ച നിലയില് കണ്ടെത്തിയത്.
ആന്ധ്രാപ്രദേശിലെ ചെറിയ ഗ്രാമത്തിലാണ് വിജയലക്ഷ്മി എന്ന സില്ക് സ്മിത ജനിച്ചത്.
14 വയസില് വീട്ടുകാര് വിവാഹം കഴിച്ചയച്ചു. ഭര്ത്താവില് നിന്നും കുടുംബത്തില് നിന്നും നേരിട്ട പീഡനങ്ങള് വീട് വിട്ടിറങ്ങാന് അവരെ നിര്ബന്ധിതയാക്കി.
നടി അപര്ണയുടെ ടച്ച് അപ്പ് ആര്ട്ടിസ്റ്റായാണ് സില്ക് സിനിമയിലേക്ക് എത്തുന്നത്.
മലയാളത്തില് ചെറിയ വേഷങ്ങള് ചെയ്താണ് തുടക്കം. തമിഴ് ചിത്രം വണ്ടിച്ചക്രമാണ് സില്ക്കിന്റെ ജീവിതം മാറ്റിമറിക്കുന്നത്.
സില്ക് സ്മിതയുടെ സിനിമാജീവിതത്തിലെ മികച്ച സിനിമകള്.