Read Time:1 Minute, 15 Second
ചെന്നൈ : സ്കൂൾവിദ്യാർഥികൾക്കായി മദ്രാസ് ഐ.ഐ.ടി. നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡേറ്റാസയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്േട്രാണിക് സിസ്റ്റംസ് എന്നീ വിഷയങ്ങളിലാണ് കോഴ്സ്.
എട്ടാഴ്ചത്തെ കോഴ്സിന്റെ ക്ലാസുകൾ ഓൺലൈനായിരിക്കും. 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. ക്ലാസ് ഒക്ടോബർ 21-ന് തുടങ്ങും.
പ്രവേശന നടപടികൾ ആരംഭിച്ചുകഴിഞ്ഞു. സ്കൂളുകൾക്ക് https://school-connect.study.iitm.ac.in/ എന്ന ലിങ്ക് വഴി രജിസ്റ്റർചെയ്യാം.
വിദ്യാർഥികൾക്ക് പുതുതലമുറ വിഷയങ്ങളെപ്പറ്റി മികച്ച അവബോധം നൽകുക എന്നതാണ് കോഴ്സിന്റെ ഉദ്ദേശ്യം. മദ്രാസ് ഐ.ഐ.ടി.യിലെ വിദഗ്ധ അധ്യാപകരാണ് കോഴ്സ് രൂപകല്പന ചെയ്തിരിക്കുന്നത്. ആദ്യബാച്ചിൽ 500 സ്കൂളുകളിൽനിന്നായി 11,000 കുട്ടികൾ പങ്കെടുത്തിരുന്നു.