0
0
Read Time:1 Minute, 22 Second
ചെന്നൈ: ചെന്നൈയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനത്തിൽ നിന്ന് പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി.
ചെന്നൈ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാർ കയറുന്നതിന് മുമ്പാണ് എമറേറ്റ്സ് വിമാനത്തിൽ നിന്ന് പുക ഉയർന്നത്.
ഉടൻ തന്നെ അഗ്നിശമന സേനയെത്തി വെള്ളമൊഴിച്ച് പുക കെടുത്തി. ബോഡിങിനായി യാത്രക്കാര് കാത്ത് നില്ക്കുമ്പോഴാണ് അപ്രതീക്ഷിത സംഭവമുണ്ടായത്.
അമിതമായി ഇന്ധനം നിറച്ചതാണ് പുകയ്ക്ക് കാരണമെന്നാണ് വിവരം.
പിന്നീട് വിമാനത്തിലെ അധിക ഇന്ധനം മാറ്റുകയും അഗ്നിശമന സേനയെത്തി എഞ്ചിന് തണുപ്പിക്കുകയുമായിരുന്നു.
വിമാനത്തിന് കേടുപാടുകളില്ലെന്ന് ഉറപ്പുവരുത്തി പിന്നീട് യാത്ര തിരിച്ചു.
അതേസമയം സംഭവത്തില് വിശദമായ അന്വേഷണം നടത്താന് ചെന്നൈ വിമാനത്താവള അധികൃതരോട് ഡല്ഹി ഡിജിസിഎ ഉത്തരവിട്ടിട്ടുണ്ട്.