രാജവെമ്പാലയില്‍ നിന്ന് കുട്ടികളെ രക്ഷിച്ച് പിറ്റ് ബുള്‍

0 0
Read Time:2 Minute, 22 Second

മനുഷ്യരെ പല അപകടങ്ങളില്‍ നിന്നും നായകള്‍ രക്ഷിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ രാജവെമ്പാലയില്‍ നിന്നും കുട്ടികളെ രക്ഷിച്ച പിറ്റ് ബുള്‍ നായയാണ് വാര്‍ത്തകളില്‍ താരമാകുന്നത്.

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ അടുത്തെത്തിയ രാജവെമ്പാലയെ ആക്രമിച്ച് കൊല്ലുകയാരുന്നു പിറ്റ് ബുള്‍ നായ.

വീട്ടുജോലിക്കാരിയുടെ മക്കള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് വീട്ടുവളപ്പില്‍ രാജവെമ്പാല എത്തിയത്. കുട്ടികള്‍ പേടിച്ച് കരയുന്നത് കേട്ട് ജെന്നി എന്ന പിറ്റ് ബുള്‍ പാഞ്ഞെത്തി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ ശിവഗണേഷ് കോളനിയിലാണ് സംഭവം നടന്നത്.

കെട്ടിയിട്ട സ്ഥലത്തു നിന്ന് തുടലുപൊട്ടിച്ചാണ് ജെന്നി പാഞ്ഞെത്തിയത്. എന്നിട്ട് രാജവെമ്പാലെ കടിച്ചുകുടഞ്ഞു. പാമ്പുമായി അഞ്ച് മിനിറ്റോളം അത് പോരാട്ടം തുടര്‍ന്നു.

ഒടുവില്‍ പിടഞ്ഞു പിടഞ്ഞ് പാമ്പിന്റെ ജീവന്‍ ഇല്ലാതായെന്ന് ഉറപ്പാക്കിയ ശേഷമേ കടി വിട്ടുള്ളൂ. ഇതിന് മുന്‍പും ജെന്നി പാമ്പിനെ കൊന്ന് ജീവന്‍ രക്ഷിച്ചിട്ടുണ്ടെന്ന് ഉടമ പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ പഞ്ചാബ് സിംഗ് വീട്ടിലുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ മകനും കൊച്ചുമക്കളും ഉണ്ടായിരുന്നു. പാമ്പ് വീട്ടില്‍ കയറിയിരുന്നെങ്കില്‍ എന്തും സംഭവിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.

വീട് വയലിന് അരികെ ആയതിനാല്‍ മുന്‍പും മഴക്കാലത്ത് പാമ്പിനെ കണ്ടിട്ടുണ്ട്. കണ്ടപ്പോഴൊക്കെ പിറ്റ് ബുള്‍ പാമ്പിനെ കൊന്നിട്ടുണ്ടെന്നാണ് പഞ്ചാബ് സിംഗ് പറയുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts