സിനിമാ തിരക്കുകള്ക്കിടയില് നിന്ന് കുടുംബത്തിനും കുട്ടികള്ക്കുമൊപ്പം സമയം ചിലവഴിക്കാന് ഇഷ്ടപ്പെടുന്നയാളാണ് നയന്താര.
വൈകിയാണ് സോഷ്യല്മീഡിയയില് എത്തിയതെങ്കിലും പോസ്റ്റുകള്ക്കും വീഡിയോകള്ക്ക് നിരവധി ആരാധകരാണുള്ളത്.
താരത്തിന്റെ കുട്ടികള്ക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും ഞൊടിയിട കൊണ്ടാണ് വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ നയന്സിന്റെ ഏറ്റവും പുതിയ വീഡീയോയാണ് സോഷ്യല്മീഡീയയില് ട്രെന്ഡാവുന്നത്.
നയന്താര മേക്കാത് കുത്തുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. നയന്സ് തന്നെയാണ് വീഡിയോ ഷെയര് ചെയ്തിരിക്കുന്നതും.
കാതു കുത്തുന്നതിലെ ടെന്ഷനും ക്യൂട്ട് എക്സ്പ്രഷനുകളും കൊണ്ട് സമ്പന്നമാണ് വീഡിയോ. ഒപ്പം ആവേശം എന്ന സൂപ്പര് ഹിറ്റ് ചിത്രത്തിലെ ഇലുമിനാറ്റി ഗാനവും പശ്ചാത്തലത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്. മേക്കാതില് രണ്ടിടത്താണ് നയന്സ് കമ്മലിട്ടത്.
അതും ഡയമണ്ട്. ഒരു ലക്ഷം വീതമാണ് കമ്മലുകളുടെ വില എന്നാണ് റിപ്പോര്ട്ടുകള്. വീഡിയോ ഇതിനോടകം സോഷ്യല് മീഡിയയില് വൈറലായി കഴിഞ്ഞു. വണ്മില്യണ് ലൈക്ക് നേടിയിട്ടുണ്ട് ഇൗ വീഡിയോ. നിരവധി പേര് കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ലവ് ഇന്ഷുറന്സ് കമ്പനി എന്ന ചിത്രത്തിന്റെ നിര്മാണത്തിലാണ് നയന്താര. റൗഡി പിക്ചേര്സിന്റെ ബാനറില് നയന്താരയാണ് ചിത്രം നിര്മ്മിക്കുന്നത്. വിഗ്നേഷ് ശിവനാണ് സംവിധാനം നിര്വ്വഹിക്കുന്നത്.
ലിയോ ചിത്രത്തിന്റെ നിര്മ്മാതാവ് എസ്എസ് ലളിത് കുമാര് ചിത്രത്തിന്റെ സഹ നിര്മ്മാതാവാണ്. ‘ഡിയര് സ്റ്റുഡന്സ്’ എന്ന മലയാള ചിത്രവും നയന്സിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്.
‘ലൗ ആക്ഷന് ഡ്രാമ’ക്ക് ശേഷം നിവിന് പോളി-നയന്താര കോമ്പോ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്.
ജോര്ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര് എന്നിവര് ചേര്ന്നാണ് സംവിധാനം നിര്വഹിച്ചിരിക്കുന്നത്. കര്മ്മ മീഡിയ നെറ്റ്വര്ക്ക് എല് എല് പി, അള്ട്രാ എന്നിവയുമായ് സഹകരിച്ച് പോളി ജൂനിയര് പിക്ചേഴ്സാണ് ചിത്രം നിര്മ്മിക്കുന്നത്.
2019 സെപ്റ്റംബര് 5നാണ് ധ്യാന് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ‘ലൗ ആക്ഷന് ഡ്രാമ’ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ നിവിന് പോളി-നയന്താര കോമ്പോക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില് നിന്നും ലഭിച്ചത്.