Read Time:1 Minute, 15 Second
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ സെപ്റ്റംബർ 28 ശനിയാഴ്ച ജില്ലാ കലക്ടർ പൊതു അവധി പ്രഖ്യാപിച്ചു. നെഹ്റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപനം .
ചൂരല്മല ദുരന്തത്തിന്റെ പശ്ചാത്തലത്തില് ഓഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി വയനാട് സെപ്റ്റംബര് 28 ലേക്ക് മാറ്റുകയായിരുന്നു.
എല്ലാ വര്ഷവും സംഘടിപ്പിക്കാറുള്ള വിവിധ പരിപാടികളും സാംസ്കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് ഉള്പ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്റെ പശ്ചാത്തലത്തില് റദ്ദാക്കിയിട്ടുണ്ട്.
28ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തില് മന്ത്രിമാർ, ജില്ലയിലെ എംപിമാര്, എംഎല്എമാര് തുടങ്ങിയവരും പങ്കെടുക്കും.70 -ാമത് നെഹ്റു ട്രോഫി ജലോത്സവത്തില് 19 ചുണ്ടന് വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് മത്സരിക്കുക.