Read Time:58 Second
ചെന്നൈ : മൂന്ന് പഞ്ചലോഹ വിഗ്രഹങ്ങളുമായി മൂന്നുപേർ പിടിയിൽ. ഇർഷിദ് അഹമ്മദ് (48), ആകാശ് എബിനേസർ (27), രാജേഷ് (45) എന്നിവരെയാണ് പോലീസ് വാഹന പരിശോധനയ്ക്കിടയിൽ പിടികൂടിയത്.
150 വർഷം പഴക്കമുള്ള വിഗ്രഹം തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ചതായിരിക്കാമെന്ന് കരുതുന്നു. വിഗ്രഹങ്ങൾ വൻതുകയ്ക്ക് വിദേശത്ത് വിൽക്കാനായിരുന്നു പദ്ധതിയെന്ന് പോലീസ് പറഞ്ഞു.
ഇവരുടെ കൂട്ടാളികളെ പിടികൂടാൻ ശ്രമങ്ങൾ നടന്നു വരുകയാണെന്നും പോലീസ് പറഞ്ഞു.
അറസ്റ്റിലായ മൂന്നു പേരെയും പോലീസ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.