0
0
Read Time:1 Minute, 13 Second
നാമക്കൽ : തൃശ്ശൂരിൽ എ.ടി.എം കവർച്ചയ്ക്കുപിന്നിൽ വൻ പ്രൊഫഷണൽ സംഘമെന്ന് സൂചന.
നാമക്കൽ കുമാരപാളയത്ത് കണ്ടെയ്നർ ലോറിയിൽ രക്ഷപ്പെടുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
പിടിയിലായ കണ്ടെയ്നറിൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെത്തിയെന്ന് റിപ്പോർട്ട് ഉണ്ട്.
കണ്ടെയ്നർ ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്. അപകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു.
തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ടാങ്കർ തടയാൻ ശ്രമിച്ചു. ഇതിനിടെ സംഘം രണ്ട് പോലീസുകാരെ ആക്രമിച്ചു.
ഇതേത്തുടർന്നാണ് പോലീസ് വെടിയുതിർത്തതെന്നാണു വിവരം. തമിഴ്നാട് പോലീസ് കണ്ടെയ്നർ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു.
സംഘത്തിൻ്റെ ആക്രമണത്തിൽ രണ്ടു പോലീസുകാർക്കു പരിക്കേറ്റു.