പിറന്നാൾ ദിനത്തിൽ സംരംഭകനായി മാറിയിരിക്കുകയാണ് ബോളിവുഡ് താരം റൺബീർ കപൂർ. തന്റെ 42-ംമത്തെ ജന്മദിനത്തിൽ അദ്ദേഹം ആർക്സ് എന്ന പേരിൽ ഒരു ലൈഫ്സ്റ്റൈൽ വസ്ത്ര ബ്രാൻഡ് ആരംഭിച്ചു.
ഇൻസ്റ്റാഗ്രാമിൽ തന്റെ മകന് ഹൃദയംഗമമായ ജന്മദിനാശംസകൾ പങ്കുവെച്ച അമ്മ നീതു കപൂർ വഴിയാണ് പ്രഖ്യാപനമുണ്ടായത്.
ഇതുവരെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇല്ലാതിരുന്ന റൺബീറും അങ്ങനെ സ്വന്തം ബ്രാൻഡിലൂടെ ഇൻസ്റ്റയിൽ അംഗമായി.
സംരംഭത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒരു നിഗൂഢതയായി തുടരുമ്പോഴും ആരാധകർ ആവേശത്തിലാണ്.
രൺബീറിന്റെ ഭാര്യ ആലിയ ഭട്ട് ഇതിനകം തന്നെ ബ്രാൻഡിന്റെ ഇൻസ്റ്റാഗ്രാം പേജ് പിന്തുടരുന്നുണ്ട്, അതിൽ ലോഞ്ചിന്റെ ടീസർ വീഡിയോ കാണാം.
വീഡിയോയിൽ രൺബീർ നക്ഷത്രനിബിഡമായ ആകാശത്തിന് താഴെയുള്ള പുൽത്തകിടിയിൽ കിടന്ന് നക്ഷത്രങ്ങളെ ബന്ധിപ്പിച്ച് ബ്രാൻഡിന്റെ ലോഗോ വായുവിൽ ചിത്രീകരിക്കുന്നതായി കാണുന്നു.
റൺബീറിന് ആശംസകൾ നേർന്ന് അമ്മ നീതു വീഡിയോയ്ക്ക് താഴെ കമന്റു ചെയ്തു, ആലിയ പോസ്റ്റ് ലൈക്കും ചെയ്തു.
പേജ് ഓപ്പൺ ആയപ്പോൾ തന്നെ 32 k ഫോളോവേഴ്സായി കഴിഞ്ഞു.നിമിഷങ്ങൾകൊണ്ട് ഫോളോവേഴ്സിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
പേജ് മറ്റ് അക്കൗണ്ടുകളൊന്നും പിന്തുടരുന്നില്ല. കരൺ ജോഹർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് റൺബീറിന് ആശംസയറിയിച്ചു.
വരും ദിവസങ്ങളിൽ റൺബീറിന്റെ സംരംഭത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ആരാധർ.