ചെന്നൈ: ഉപമുഖ്യമന്ത്രി പദത്തെക്കുറിച്ച് പങ്കുവച്ച് ഉദയനിധി സ്റ്റാലിൻ. മുഖ്യമന്ത്രിയും മന്ത്രിമാരും തനിക്ക് വലിയ ഉത്തരവാദിത്തമാണ് നൽകിയത്, അത് നിറവേറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
ഇന്നലെയാണ് തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിനെ ശുപാര്ശ ചെയ്ത് ഗവര്ണര്ക്ക് കത്ത് നല്കിയത്.
ഉപമുഖ്യമന്ത്രി പദത്തിലേക്ക് തന്നെ ഉയര്ത്താന് കാരണമായത് താന് മുമ്പ് ചെയ്ത പ്രവര്ത്തനങ്ങളൊക്കെയാകാം എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
ഡിഎംകെയുടെ മുൻ അധ്യക്ഷനും മുത്തച്ഛനുമായ എം കരുണാനിധിയുടെ ചെന്നൈയിലെ സ്മാരകത്തിൽ ഉദയനിധി സ്റ്റാലിന് എത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
തമിഴ്നാട് മന്ത്രിമാരായ ശേഖർ ബാബു, ടിആർബി രാജ, അൻബിൽ മഹേഷ്, മറ്റ് എംഎൽഎമാർ എന്നിവരും ഉദയനിധിക്കൊപ്പം സ്മാരകത്തിൽ എത്തിയിരുന്നു.
പിതാവായ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്ക്കാരില് യുവജനക്ഷേമ കായിക വികസന മന്ത്രിയായിരുന്നു ഉദയനിധി സ്റ്റാലിൻ. നിലവിലുള്ള ചുമതലകൾക്ക് പുറമെ പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് പോർട്ട്ഫോളിയോയും ഉദയനിധി സ്റ്റാലിൻ ഏറ്റെടുക്കും.
അതേസമയം, സെന്തിൽ ബാലാജി, ഗോവി ചെഹിയാൻ, രാജേന്ദ്രൻ, എസ്എം നാസർ എന്നിവർ ഇന്ന് മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ഹൗസിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്