ന്യൂഡല്ഹി: ബോളിവുഡ് നടന് മിഥുന് ചക്രവര്ത്തിക്ക് ദാദാസാഹെബ് ഫാല്ക്കെ അവാര്ഡ്. ഇന്ത്യന് സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം.
കേന്ദ്ര വാര്ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര് എട്ടിന് നടക്കുന്ന ദേശീയ അവാര്ഡ് ദാന ചടങ്ങില് മിഥുന് ചക്രവര്ത്തിക്ക് പുരസ്കാരം സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു.
മിഥുന് ചക്രവര്ത്തിയെ (74) അടുത്തിടെയാണ് പത്മഭൂഷണ് പുരസ്കാരം നല്കി കേന്ദ്രസര്ക്കാര് ആദരിച്ചത്.
മൃണാൾ സെൻ സംവിധാനം ചെയ്ത മൃഗയ (1976) എന്ന ചിത്രത്തിലൂടെയാണ് മിഥുൻ ചക്രവർത്തിയുടെ ബോളിവുഡ് അരങ്ങേറ്റം.
ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടി. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര് ഫയല്സ് എന്ന സിനിമയിലാണ് മിഥുന് ചക്രവര്ത്തി ഒടുവിലായി അഭിനയിച്ചത്.