‘മാസ്റ്റർ പ്ലാൻ’; തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തിൽ ഓരോ ജില്ലയിൽനിന്നും 10,000 പേർ

0 0
Read Time:1 Minute, 50 Second

ചെന്നൈ: നടന്‍ വിജയുടെ പുതിയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തില്‍ ഓരോ ജില്ലയില്‍നിന്നും 10,000 പേരെ വീതം പങ്കെടുപ്പിക്കാന്‍ തീരൂമാനം.

അഞ്ച് ലക്ഷത്തിലേറെ ആളുകളെയാണ് പൊതുസമ്മേളനത്തില്‍ പങ്കെടുപ്പിക്കുക. ഇതിനെ സംബന്ധിച്ച് ഓരോ ജില്ലാ നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തമിഴ്നാട്ടിലെ 38 ജില്ലകള്‍ ഉള്‍പ്പെടെ കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നുള്ള ആരാധകരെയും പങ്കെടുപ്പിക്കുമെന്നാണ് പ്രാഥമിക വിവരം.

ഈ മാസം 27-നാണ് സമ്മേളനം നടക്കുക. വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ വെച്ച് നടത്താനാണ് നിലവിലെ തീരൂമാനം. കഴിഞ്ഞമാസം തീരൂമാനിച്ച സമ്മേളനം ഈ മാസത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.

പാര്‍ട്ടിയുടെ ആദ്യ സമ്മേളനം വിപുലമായ രീതിയില്‍ നടത്താനായിരുന്നു ഇത്തരത്തിലൊരു തീരൂമാനം. വിവിധമേഖലകളിലെ പ്രമുഖരെ യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നുണ്ട്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സമ്മേളനത്തില്‍ പങ്കെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ട്ടി ഈ കാര്യം ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts