ആദ്യ പൊതുസമ്മേളനത്തിന്റെ ക്രമീകരണങ്ങൾ; താത്കാലിക ചുമതലക്കാരെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും നിയമിച്ച് വിജയ്

VIJAY
0 0
Read Time:1 Minute, 21 Second

ചെന്നൈ : ആദ്യ പൊതുസമ്മേളനത്തിന്റെ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും തമിഴ്‌നാട് വെട്രി കഴകത്തിന് (ടി.വി.കെ.) താത്കാലിക ചുമതലക്കാരെ നിയമിച്ചു.

234 മണ്ഡലങ്ങളിലും ഏഴുവീതം ചുമതലക്കാരെയാണ് പാർട്ടി അധ്യക്ഷൻ വിജയ് നിയമിച്ചത്. ആകെ 1,638 പേരെ നിയമിച്ചതിൽ 468 പേർ സ്ത്രീകളാണ്. സമ്മേളനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇവരുടെ പ്രധാനചുമതല.

ജില്ലാഭാരവാഹികളുടെ നിർദേശം അനുസരിച്ചായിരിക്കും ഓരോ മണ്ഡലങ്ങളിലെയും ചുമതലക്കാർ പ്രവർത്തിക്കുക. ഒരു ജില്ലയിൽനിന്ന് 10,000 പേരെയെങ്കിലും സമ്മേളനത്തിൽ പങ്കെടുപ്പിക്കാനാണ് വിജയ് ലക്ഷ്യമിടുന്നത്.

ഇതിനുള്ള ക്രമീകരണങ്ങളുടെ ചുമതല ജില്ലാഭാരവാഹികൾക്കാണ്. വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ ഈ മാസം 27-നാണ് ടി.വി.കെ.യുടെ ആദ്യ പൊതുസമ്മേളനം. ഇതിൽ വിജയ് പാർട്ടിയുടെ നയപരിപാടികൾ പ്രഖ്യാപിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts