0
0
Read Time:52 Second
ചെന്നൈ : രണ്ടുദിവസമായി കനത്ത മഴ പെയ്യുന്നതിനാൽ തമിഴ്നാട്ടിലെ അമ്മ ഉണവകത്തിലൂടെ ബുധനാഴ്ച സൗജന്യമായി മൂന്നുനേരവും ഭക്ഷണം വിതരണം ചെയ്തു.
വ്യാഴാഴ്ചയും സൗജന്യമായി ഭക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. അമ്മ ഉണവകത്തിനു സമീപമുള്ള വീടുകളിലുള്ളവർക്കും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കും സൗജന്യ ഭക്ഷണം അനുഗ്രഹമായി.
കനത്തമഴയിൽ പലവീടുകളിലും വെള്ളം കയറിയിരുന്നു. പല വീടുകൾക്കും കേടുപാടുകളും പറ്റി. അതിനാൽ പാചകം ചെയ്യാൻ കഴിയാതെ ദുരിതത്തിൽ കഴിയുന്നവരേറെയാണ്.