മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ പ്രവർത്തിച്ച ശുചീകരണത്തൊഴിലാളികൾക്ക് വിരുന്നു നടത്തി സ്റ്റാലിൻ

0 0
Read Time:1 Minute, 46 Second

ചെന്നൈ : മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ പ്രവർത്തിച്ച ശുചീകരണത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക വിരുന്ന് നടത്തി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.

തന്റെ നിയോജകമണ്ഡലമായ കൊളത്തൂരിലാണ് സ്റ്റാലിൻ വിരുന്നു നടത്തിയത്. 600-ൽ ഏറെ ശുചീകരണത്തൊഴിലാളികൾക്ക് ബിരിയാണി അടക്കം വിഭവങ്ങളുമായി വിരുന്നു നൽകിയതിന് ഒപ്പം അരി ഉൾപ്പെടെ 10 അവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റും നൽകി.

ചിലർക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത സ്റ്റാലിൻ പിന്നീട് അവർക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ചതിന് ശേഷമാണ് മടങ്ങിയത്.

മഴയെയും വെള്ളക്കെട്ടിനെയും തുടർന്ന് റോഡുകളിൽ അടിഞ്ഞു കൂടിയ മാലിന്യം അതിവേഗം നീക്കം ചെയ്യുന്നതിന് രാത്രിയിലും പകലും ജോലി ചെയ്ത തൊഴിലാളികളുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് വിരുന്നു സംഘടിപ്പിച്ചത്.

തൊഴിലാളികളോട് അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിയുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നടപടിയിൽ സന്തോഷം അറിയിച്ച തൊഴിലാളികൾ ജോലി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.

മന്ത്രിമാരായ കെ.എൻ.നെഹ്‌റു, പി.കെ. ശേഖർബാബു, ചെന്നൈ കോർപ്പറേഷൻ മേയർ ആർ.പ്രിയ തുടങ്ങിയവരും വിരുന്നിൽ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts