0
0
Read Time:1 Minute, 3 Second
ചെന്നൈ : ചെന്നൈ കോർപ്പറേഷന്റെ വിവിധയിടങ്ങളിൽ ബുധനാഴ്ച കുടിവെള്ളവിതരണം മുടങ്ങുമെന്ന് ജലവിതരണ അതോറിറ്റി അധികൃതർ അറിയിച്ചു.
മെട്രോ റെയിൽവേയുടെ ഭൂഗർഭപാത നിർമിക്കാനായി പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്.
പുരസൈവാക്കം ഹൈവേയിൽ മെട്രോ വാട്ടർ പൈപ്പ് ലൈൻ വിച്ഛേദിക്കുന്നതിനാൽ തണ്ടയാർപ്പേട്ട, പുരസവാക്കം, പെരിയമേട്, എഗ്മോർ, ചിന്താദിരിപ്പേട്ട, ഒട്ടേരി, സെബിയം, കീൽപ്പാക്കം, വില്ലിവാക്കം, ട്രിപ്ലിക്കേൻ തുടങ്ങിയ സ്ഥലങ്ങളിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ കുടിവെള്ള വിതരണം മുടങ്ങുമെന്നും ജലവിതരണ അതോറിറ്റി അറിയിച്ചു.