0
0
Read Time:49 Second
ചെന്നൈ : മധ്യ ബംഗാൾഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ബുധനാഴ്ച ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ ദക്ഷിണറെയിൽവേ ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ബുധൻ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ പുറപ്പെടുന്ന 28 തീവണ്ടികൾ റദ്ദാക്കി.
തമിഴ്നാട്, പുതുച്ചേരി, കർണാടക, കേരളം എന്നിവിടങ്ങളിൽനിന്ന് ഹൗറ, സാന്ദ്രഗച്ചി, ദർഭംഗ, പട്ന, ഖരഗ്പുർ, ഗുവാഹാട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വണ്ടികളാണ് മുൻകരുതലെന്ന നിലയിൽ റദ്ദാക്കിയത്.