0
0
Read Time:42 Second
ചെന്നൈ : ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെത്തുടർന്ന് നഗരത്തിൽ അടിഞ്ഞുകൂടിയ 7622 മെട്രിക്ക് ടൺ മാലിന്യം ചെന്നൈ കോർപ്പറേഷൻ നീക്കംചെയ്തു.
255.02 മെട്രിക്ക് ടൺ കെട്ടിട അവശിഷ്ടങ്ങളും നീക്കംചെയ്തതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
മഴയെത്തുടർന്ന് പകർച്ചപ്പനി ബാധിച്ച പ്രദേശങ്ങളിൽ ചെന്നൈ കോർപ്പറേഷൻ അധികൃതർ 192 പ്രത്യേക മെഡിക്കൽക്യാമ്പുകൾ നടത്തി.
10,226 പേരെ ഡോക്ടർമാർ പരിശോധിച്ചു.