Read Time:1 Minute, 4 Second
ബെംഗളൂരു : ഇനിയും പ്രവർത്തനം തുടങ്ങാത്ത യെല്ലോ ലൈൻ മെട്രോയുടെ ആദ്യത്തെ സ്റ്റേഷനായ ബൊമ്മസാന്ദ്രയെ തായ്വാൻ കമ്പനിയായ ഡെൽറ്റ ഇലക്ട്രോണിക്സ് ഇന്ത്യലിമിറ്റഡ് വാങ്ങി, ഇനി അടുത്ത 30 വർഷം കമ്പനിയുടെ പേരിലായിരിക്കും ഈ സ്റ്റേഷൻ അറിയപ്പെടുക.
65 കോടി രൂപയുടേതാണ് ഇടപാട്, മുൻപ് ഇതേ പോലെ തൊട്ടടുത്ത മെട്രോ സ്റ്റേഷനായ ഹെബ്ബഗൊഡി മരുന്നു നിർമാതാക്കളായ ബയോക്കോൺ വാങ്ങിയിരുന്നു. സ്റ്റേഷിൻ്റെ പേര് ഇപ്പോൾ “ബയോക്കോൺ ഹെബ്ബഗൊഡി” എന്നാക്കി മാറ്റിയിട്ടുണ്ട്.
മറ്റൊരു മെട്രോ സ്റ്റേഷനായ കോനപ്പന അഗ്രഹാര ക്ക് സാമ്പത്തിക സഹായം നൽകിയത് സോഫ്റ്റ്വെവെയർ ഭീമനായ ഇൻഫോസിസ് ആണ്.