പാരിസ്: പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ ലോക കായിക കോടതിയുടെ വിധി ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് (പാരിസ് സമയം വൈകിട്ട് ആറ് മണിക്ക്) കോടതി വിധി പറയുക. ഫൈനലില്‍ എത്തിയതിനുശേഷമാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത് എന്നതിനാല്‍ വെള്ളി മെഡല്‍ നല്‍കണമെന്നാണ് വിനേഷ് അപ്പീലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാരിസ് ഒളിംപിക്സ് 50 കിലോഗ്രാം ഗുസ്തിയിൽ ഫൈനലിൽ കടന്ന ശേഷമാണ് വിനേഷ് ഫോഗട്ടിന് അയോഗ്യത ലഭിച്ചത്. അനുവദനീയമായതിലും 100 കിലോഗ്രാം കൂടുതൽ ശരീരഭാരം താരത്തിന് തിരിച്ചടിയായി. ഫൈനൽ…
Read MoreAuthor: Chennai Vartha
തമിഴ്‌നാട്ടിലെ നാഗപട്ടണത്തു നിന്ന് ശ്രീലങ്കയിലേക്കുള്ള കപ്പൽ സർവീസ് 16 മുതൽ
ചെന്നൈ : തമിഴ്‌നാട്ടിലെ നാഗപട്ടണത്തു നിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്കുള്ള കപ്പൽ സർവീസ് 16-ന് പുനരാരംഭിക്കും. റിസർവേഷൻ ചൊവ്വാഴ്ച തുടങ്ങുമെന്ന് സർവീസ് നടത്തുന്ന ഇൻഡ് ശ്രീ ഫെറി സർവീസ് തിങ്കളാഴ്ച അറിയിച്ചു. മാസങ്ങൾനീണ്ട അനിശ്ചിതത്വത്തിനുശേഷമാണ് സർവീസ് വീണ്ടും തുടങ്ങുന്നത്. അന്തമാനിൽനിന്നു കൊണ്ടുവന്ന ‘ശിവഗംഗ’ എന്ന കപ്പലാണ് സർവീസിന് ഉപയോഗിക്കുന്നത്. കപ്പലിന്റെ പരീക്ഷണയാത്ര വിജയമായിരുന്നെന്നും മറ്റുസജ്ജീകരണങ്ങളെല്ലാം പൂർത്തിയായെന്നും ഇൻഡ് ശ്രീ ഫെറി സർവീസ് മാനേജിങ് ഡയറക്ടർ എസ്. നിരഞ്ജൻ നന്ദഗോപൻ അറിയിച്ചു. നാഗപട്ടണത്തുനിന്ന് ജാഫ്‌നയിലെ കാങ്കേശൻതുറയിലേക്കുള്ള 111 കിലോമീറ്റർ ദൂരം താണ്ടാൻ മൂന്നരമുതൽ നാലുവരെ മണിക്കൂർ സമയമാണ്…
Read Moreഭാര്യക്ക് വേണ്ടി ഒരുകോടി മുടക്കി സ്മാരകം നിർമിച്ച് 75-കാരൻ
ചെന്നൈ : നാലുവർഷംമുൻപ് അന്തരിച്ച ഭാര്യയുടെ ഓർമ്മയ്ക്കായി 75-കാരൻ ഒരുകോടി രൂപമുടക്കി സ്മാരകംനിർമിച്ചു. രാമനാഥപുരം ജില്ലയിലെ തിരുവാടനെ കാട്ടുക്കുടി സ്വദേശിയായ കോട്ടമുത്തുവാണ് ഭാര്യ വിജയക്കായി സ്വദേശമായ ആദിയൂരിൽ ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്മാരകംനിർമിച്ചത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച്, കഴിഞ്ഞദിവസം ഉദ്ഘാടനംനടത്തി. എല്ലാവർക്കും സദ്യയുംനൽകി. പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കോട്ടമുത്തു വിരമിച്ചശേഷമാണ് ഭാര്യക്കൊപ്പം ചെന്നൈയിൽനിന്ന് സ്വന്തം നാടായ തിരുവാടനെയിൽ തിരിച്ചെത്തിയത്. കോവിഡ് അനുബന്ധ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് വിജയ 2020 മേയിലാണ് മരിച്ചത്. മക്കളെ വളർത്തുന്നതിനും കുടുംബത്തിന്റെ വളർച്ചയ്ക്കുമായി വിജയ ഏറെ അധ്വാനിച്ചെന്നും ഇതിനുള്ള കൃതജ്ഞതയായാണ് സ്മാരകംനിർമിച്ചതെന്നും കോട്ടമുത്തു പറഞ്ഞു.…
Read Moreചികിത്സയിൽകഴിയുന്ന ദുരൈ ദയാനിധിക്ക് വധഭീഷണി
ചെന്നൈ : വെല്ലൂർ സി.എം.സി. ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന മുൻകേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകൻ ദുരൈ ദയാനിധിക്ക് വധഭീഷണി. മെഡിക്കൽ സൂപ്രണ്ട് ഓഫീസിലേക്ക് ഇ-മെയിൽ സന്ദേശംവഴിയാണ് വധഭീഷണിയെത്തിയത്. ഭീഷണിമുഴക്കിയ ആളെ സൈബർ ക്രൈംം പോലീസ് അന്വേഷിക്കുകയാണ്. ദുരൈ ദയാനിധി ചികിത്സയിൽക്കഴിയുന്ന മുറിക്കുസമീപം കൂടുതൽ പോലീസ് സുരക്ഷ ഏർപ്പെടുത്തി.
Read Moreശ്രീലങ്കൻ മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
ചെന്നൈ : ശ്രീലങ്കൻ മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) തമിഴ്‌നാട്ടിൽനിന്ന് അറസ്റ്റുചെയ്തു. മൂന്നുവർഷമായി ഒളിവിൽക്കഴിയുകയായിരുന്ന സീനി ആബുൽഖാൻ എന്നയാളാണ് ശനിയാഴ്ച വൈകീട്ട് അറസ്റ്റിലായത്. 2021 ജൂണിൽ മനുഷ്യക്കടത്തുസംഘത്തിൽനിന്ന് 13 ശ്രീലങ്കൻ പൗരന്മാരെ മംഗളൂരു പോലീസ് രക്ഷിച്ചതോടെയാണ് കേസിന്റെ തുടക്കം. ആബുൽഖാനും കൂട്ടാളികളുംചേർന്ന് ശ്രീലങ്കൻ പൗരൻമാരെ ബോട്ടിൽ ബന്ദികളാക്കിയതിനുശേഷമാണ് മംഗളൂരുവിൽ എത്തിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കേസ് പിന്നീട് എൻ.ഐ.എ. ഏറ്റെടുത്തു. ശ്രീലങ്കൻ പൗരനായ ഈസൻ എന്നയാളാണ് സംഘത്തലവൻ. നിരോധിത തീവ്രവാദ സംഘടനയായ എൽ.ടി.ടി.ഇ. യുമായി ബന്ധമുള്ള ഈസൻ 38 ശ്രീലങ്കൻ പൗരന്മാരെ…
Read Moreപ്ലസ്ടു വിദ്യാർഥികൾ തമ്മിൽ സംഘർഷം; രണ്ട് പേർക്ക് പരിക്ക്
ചെന്നൈ : തൂത്തുക്കുടിയിലുള്ള പ്ലസ്ടു വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. സംഭവത്തിൽ 12 വിദ്യാർഥികൾക്ക് എതിരേ പോലീസ് കേസെടുത്തു. സ്കൂളിൽ സംഘംതിരിഞ്ഞു ഏറ്റുമുട്ടിയിരുന്ന ഒരുകൂട്ടം വിദ്യാർഥികൾ കഴിഞ്ഞദിവസം ട്യൂഷൻ ക്ലാസ് കഴിഞ്ഞുമടങ്ങിയ എതിർസംഘത്തിലെ വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ നടന്ന സംഘർഷത്തിൽ ജാതിപ്രശ്നമില്ലെന്നാണ് പോലീസ് പറയുന്നത്.
Read Moreഓട വൃത്തിയാക്കുന്നതിനിടെ വിഷവായു ശ്വസിച്ച് 25 കാരനായ തൊഴിലാളി മരിച്ചു
ചെന്നൈ : ഓട വൃത്തിയാക്കുന്നതിനിടെ വിഷവായു ശ്വസിച്ച് കരാർത്തൊഴിലാളി മരിച്ചു. ആവഡി കോർപ്പറേഷൻ പരിധിയിലുൾപ്പെട്ട സരസ്വതി നഗർ കുറിഞ്ചി സ്ട്രീറ്റിലെ ഓട വൃത്തിയാക്കുന്നതിടെ ഗോപിനാഥ് (25) എന്ന തൊഴിലാളിയാണ് മരിച്ചത്. ഗോപിനാഥ് ആവഡി അരുന്ധതിപുരം സ്വദേശിയാണ്. ഗോപിനാഥുൾപ്പെടെ നാലുപേർചേർന്നാണ് ഓട വൃത്തിയാക്കിക്കൊണ്ടിരുന്നത്. ഇതിനിടയിലാണ് ഗോപിനാഥ് തളർന്നുവീണത്. കോർപ്പറേഷൻ അധികൃതരെത്തി ഉടനെ ആവഡി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിൽപ്പോക്ക് ഗവ. ആശുപത്രിയിലേക്കുമാറ്റി. ആവഡി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Read Moreമലയാളി ദമ്പതിമാരുടെ വളർച്ചയെത്താതെ പ്രസവിച്ച കുട്ടി മരിച്ചു; മൃതദേഹം ലഭിക്കാൻ ആവശ്യപ്പെട്ടത്13 ലക്ഷം രൂപ
ചെന്നൈ : ആശുപത്രി ബിൽത്തുക നൽകാൻ കഴിയാതെവന്നതോടെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടാൻ മലയാളി ദമ്പതിമാർ കാത്തുനിന്നത് രണ്ടുദിവസം. മലയാളി സംഘടനകളുടെ ഇടപെടലിനെത്തുടർന്നാണ് പിന്നീട് മൃതദേഹം വിട്ടുനൽകിയത്. തലശ്ശേരി പാറാൽ സ്വദേശികളായ അരുൺ രാജ്, അമൃത ദമ്പതിമാരുടെ പൂർണവളർച്ചയെത്താതെ ജനിച്ച കുഞ്ഞാണ് മരിച്ചത്. ബിൽത്തുകയായ 13 ലക്ഷം രൂപ നൽകാൻ കഴിയാതെവന്നതോടെയാണ് മൃതദേഹം വിട്ടുനൽകില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. തിരുവട്ടിയൂർ ആകാശ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ആറുമാസംമാത്രം വളർച്ചയുള്ള കുഞ്ഞിനെ ആരോഗ്യപ്രശ്നത്തെത്തുടർന്ന് ജൂലായ് 23-നാണ് ഗിണ്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുമുതൽ…
Read Moreമീൻപിടിത്തക്കാർക്കുനേരേ ശ്രീലങ്കയിൽ നിന്നുള്ള കടൽക്കൊള്ളക്കാരുടെ ആക്രമണം
ചെന്നൈ : നാഗപട്ടണത്തു നിന്ന് കടലിൽപോയ നാലു മീൻപിടിത്തക്കാർ ശ്രീലങ്കയിൽനിന്നുള്ള കൊള്ളക്കാരുടെ ആക്രമണത്തിനിരയായി. ഒരാഴ്ചയ്ക്കുള്ളിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ ആക്രമണമാണിത്. നാഗപട്ടണത്തെ അരുക്കാട്ടുതുറയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ശനിയാഴ്ച കോടിയക്കരയ്ക്കു സമീപം മീൻപിടിക്കവേയാണ് നാലു ബോട്ടുകളിലായി കടൽക്കൊള്ളക്കാരെത്തിയത്. കത്തിയും മറ്റ് ആയുധങ്ങളുമായി ആക്രമിച്ച സംഘം 700 കിലോഗ്രാം വലയും ജി.പി.എസ്. ഉപകരണങ്ങളും മൊബൈൽ ഫോണുകളും സ്വർണമാലയും മോതിരവും മറ്റും കവർന്നു. ആക്രമണത്തിൽ പരിക്കേറ്റ മീൻപിടിത്തക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച അരുക്കാട്ടുതുറയിൽ നിന്നുപോയ മീൻപിടിത്തക്കാർ ഇതേ സ്ഥലത്തുവെച്ച് ആക്രമിക്കപ്പെട്ടിരുന്നു. ഒരാൾക്ക് പരിക്കേറ്റിരുന്നു.
Read Moreഅവധിക്ക് നാട്ടിൽ പോകാൻ കേരളത്തിലേക്ക് പ്രത്യേക തീവണ്ടികളില്ല
ചെന്നൈ : ഓഗസ്റ്റ് 15-ന് അവധിയോടനുബന്ധിച്ച് നാട്ടിലേക്കുള്ള തീവണ്ടികളിൽ വൻതിരക്ക്. സ്വാതന്ത്ര്യദിനമായ വ്യാഴാഴ്ച അവധിദിവസമാണ്. വെള്ളിയാഴ്ച ഒരുദിവസം ലീവെടുത്താൽ നാലുദിവസം തുടർച്ചയായി അവധി ലഭിക്കുമെന്നതിനാൽ നാട്ടിലേക്ക് പോകുന്നവർ ഏറെയാണ്. ചെന്നൈ-മംഗളൂരു മെയിൽ, ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയിൽ, ചെന്നൈ-തിരുവനന്തപുരം എക്സ്‌പ്രസ്, ചെന്നൈ-ആലപ്പുഴ എക്സ്‌പ്രസ് എന്നീ വണ്ടികളിൽ 14-ന് ടിക്കറ്റുകൾ ലഭ്യമല്ല. അവധികഴിഞ്ഞ് 18-ന് നാട്ടിൽനിന്ന് ചെന്നൈയിലേക്കുള്ള തീവണ്ടികളിലും വൻതിരക്കാണ്. ചെന്നൈ-മംഗളൂരു മെയിൽ, ചെന്നൈ-തിരുവനന്തപുരം മെയിൽ എന്നിവയിൽ സ്ലീപ്പർ ക്ലാസുകളിൽ വെയിറ്റിങ് ലിസ്റ്റ് 150-ന് മുകളിലാണ്. കേരളത്തിലേക്കുള്ള മറ്റ് തീവണ്ടികളിലും ഇതേദിവസം സ്ലീപ്പർ ക്ലാസുകളിൽ…
Read More