ബെംഗളൂരു: റായ്ച്ചൂർ ജില്ലയിലെ സിന്ധനൂർ താലൂക്കിലെ പഗഡിദിന്നി ഗ്രാമത്തിൽ മിനി ട്രക്കും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു . ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇസ്മായിൽ (25), ചന്നബസവ (26), അംബരീഷ് (20), രവി (21) എന്നിവരാണ് മരിച്ചത്. മരിച്ച നാലുപേരിൽ മിനി ട്രക്ക് ഡ്രൈവറും ഉൾപ്പെടുന്നു. വ്യാഴാഴ്ച രാവിലെ അഞ്ച് പേർ സിന്ധനൂരിൽ നിന്ന് മദ്‌ലാപൂർ ഗ്രാമത്തിലേക്ക് ഒരു വിവാഹത്തിന് അലങ്കാരപ്പണികൾക്കായി പോവുകയായിരുന്നു. ടാറ്റ എയ്‌സ് വാഹനം പഗഡിഡിന്നി ഗ്രാമത്തിൽ എത്തിയപ്പോൾ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നാല് പേർ സംഭവസ്ഥലത്ത് വെച്ച്…
Read MoreCategory: Karnataka
കെംപെഗൗഡ മെട്രോ സ്റ്റേഷനിൽ യുവതിയ്ക്ക് നേരെ പീഡനശ്രമം; യുവാവ് അറസ്റ്റിൽ
ബംഗളൂരു: ബംഗളൂരുവിലെ കെംപെഗൗഡ മെട്രോ സ്‌റ്റേഷനിൽ സ്ത്രീയ്ക്ക് നേരെ അതിക്രമം. തിരക്കേറിയ സമയത്ത് ലോകേഷ് അച്ചാർ എന്നയാളാണ് സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. നാലാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് സംഭവം അരങ്ങേറിയത്. പ്രതി ആൾക്കൂട്ടത്തെ മുതലെടുത്ത് യുവതിയെ കയറിപിടിക്കാൻ ശ്രമിക്കുകയായിരുന്നു . എന്നാൽ, യുവതി നിലവിളിച്ചതോടെ സംഭവം മെട്രോ സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയിൽ പെടുകയും പ്രതിയെ ഉടൻ പിടികൂടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ലോകേഷ് അച്ചാറിന് മോഷണ ചരിത്രമുണ്ടെന്നും മുൻ കേസുകളിൽ ജാമ്യത്തിലിറങ്ങിയ ആളാണെന്നും കണ്ടെത്തി. ഔപചാരികമായി പരാതി നൽകാൻ ഇരയായ യുവതി വിമുഖത കാട്ടിയെങ്കിലും, പ്രതികൾക്കെതിരെ കേസ്…
Read Moreഅമിതവേഗതയിലെത്തിയ ട്രക്ക് ഡിവൈഡർ ചാടി വാഹനങ്ങളിൽ ഇടിച്ചു; പോലീസുകാരടക്കം നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മുൽക്കിയിൽ വാഹനം ഡിവൈഡറിൽ നിന്ന് ചാടി എതിർ പാതയിൽ വന്ന വാഹനങ്ങളിൽ ഇടി ച്ച് പോലീസുകാരടക്കം നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ മഞ്ജുനാഥ് 25 എന്ന ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ജുനാഥിനെ അറസ്റ്റ് ചെയ്ത മുൽക്കി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. തുടർച്ചയായ അപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്
Read Moreഅഭിഭാഷകനെ അജ്ഞാതർ വെട്ടിക്കൊന്നു;
ബെംഗളൂരു : കലബുറഗിയിലെ അപ്പാർട്ട്‌മെന്റിന് സമീപം അഭിഭാഷകനെ അജ്ഞാതർ വെട്ടിക്കൊന്നു. ഹിരണ്ണ ഗൗഡ (40) അഭിഭാഷകനാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അപ്പാർട്ട്‌മെന്റിൽനിന്ന് കോടതിയിലേക്ക് പോകുന്നതിനായി ഇറങ്ങിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. കോടതിയിലേക്ക് ബൈക്കിൽ പോവുകാൻ ഇറങ്ങിയ അഭിഭാഷകനെ അക്രമികൾ അക്രമിച്ചതോടെ അത് ഉപേക്ഷിച്ച് അഭിഭാഷകൻ ഓടി. എന്നാൽ ഒന്നര കിലോമീറ്ററിലധികം പിന്തുടർന്ന് കൊലയാളികൾ പിടികൂടി വെട്ടിക്കൊന്നു. സംഭവശേഷം അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. കൊലയാളികൾ വടിവാളുമായി അഭിഭാഷകനെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ ഹിരണ്ണയുടെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ലൈസൻസുള്ള തോക്ക് ഹിരണ്ണയുടെ പക്കൽ ഉണ്ടായിരുന്നെങ്കിലും സ്വയം…
Read Moreകര്‍ണാടകയിലും തമിഴ്നാട്ടിലും ഭൂചലനം;
കര്‍ണാടകയിലും തമിഴ്നാട്ടിലും ഭൂചലനം. കര്‍ണാടകയിലെ വിജയപുരയിലും തമിഴ്നാട് ചെങ്കല്‍പെട്ടിലുമാണ് ഭൂചലനമുണ്ടായത്. പുലര്‍ച്ചെ 6.52-നാണ് കര്‍ണാടകയിൽ ഭൂചലനമുണ്ടായത് . റിക്ടര്‍ സ്കെയിലില്‍ 3.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, തമിഴ്നാട്ടിൽ റിക്ടര്‍ സ്കയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയാണ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്. സംഭവങ്ങളിൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല
Read Moreകെആർ പുരം, വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷനുകൾ പരിഷ്കരിക്കും: നവീകരണത്തിന് സമഗ്രപദ്ധതിയുമായി റെയിൽവേ
ബെംഗളൂരു: ‘അമൃത് ഭാരത് സ്റ്റേഷൻ’ പദ്ധതിക്ക് കീഴിൽ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള റെയിൽവേ സ്റ്റേഷനുകൾ മുഖം മിനുക്കാൻ തയ്യാറാറാകുന്നു. ബംഗാർപേട്ട്, കെങ്കേരി, കൃഷ്ണരാജപുരം, മണ്ഡ്യ, ചന്നപട്ടണ, ഹൊസൂർ, ഹിന്ദുപൂർ, കുപ്പം, മാലൂർ, രാമനഗരം, തുംകുരു, വൈറ്റ്ഫീൽഡ് എന്നീ 15 സ്റ്റേഷനുകൾ നവീകരിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പിപ്പ് ക്യാതസാന്ദ്ര, നിദ്വന്ദ, പെനുകൊണ്ട, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലെ ഗുഡ്‌സ് ഷെഡുകൾ ഫെൻസിങ് പോലുള്ള സൗകര്യങ്ങളോടെ നവീകരിക്കാൻ ഉദ്ദേശിക്കുന്നുതായി തിങ്കളാഴ്ച ബെംഗളൂരു ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ യൂസേഴ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ (ഡിആർയുസിസി) മൂന്നാം യോഗത്തിൽ പങ്കെടുത്ത ഡിആർഎം പറഞ്ഞു. കൂടാതെ പാർപ്പിടം, ചെറുഭക്ഷണശാലകൾ,…
Read Moreബെംഗളൂരുവിൽ കനത്ത ചൂട്; നഗരം സാക്ഷിയാകുന്നത് ഡിസംബറിലെ ഏറ്റവും ചൂടേറിയ ദിവസങ്ങളിലൊന്ന്
ബെംഗളൂരു: ഈ വർഷം ഡിസംബറിൽ ബെംഗളൂരുവിൽ രേഖപ്പെടുത്തിയത് അസാധാരണമായ ചൂട്. വ്യാഴാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂർ കാലയളവിൽ ബെംഗളൂരു നഗരത്തിൽ 31.2 ഡിഗ്രി സെൽഷ്യസ് എന്ന ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. 2012 ഡിസംബർ 24 ന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണിത്. 2012 ഡിസംബർ 24 നാണ് ബെംഗളൂരുവിലെ ഏറ്റവും ചൂടേറിയ ദിവസം ഉണ്ടായത്. അന്ന് ഉയർന്ന താപനില 32.4 ഡിഗ്രി സെൽഷ്യസായിരുന്നുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ (ഐഎംഡി) ഉദ്യോഗസ്ഥൻ പറഞ്ഞു. 2003 ഡിസംബർ 17-നാണ് ഏറ്റവും ഉയർന്ന മൂന്നാമത്തെ താപനില…
Read Moreബെംഗളൂരുവിൽ നിന്നുള്ള വിമാനം വൈകി; രോഷാകുലരായി യാത്രക്കാർ
ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാർ മൂലം 14 മണിക്കൂറോളം വൈകി. സാങ്കേതിക തകരാർ മൂലം വിമാനം വൈകിയെന്ന് മാത്രമല്ല, യാത്രക്കാർക്ക് മറ്റ് സൗകര്യങ്ങളൊന്നും ഏർപ്പെടുത്താത്തതും യാത്രക്കാരുടെ അതൃപ്തിക്ക് കാരണമായി. 200ലധികം യാത്രക്കാർ സ്‌പൈസ് ജെറ്റ് ജീവനക്കാരുമായി സ്‌റ്റേഷനിൽ ഏറ്റുമുട്ടി. ബുധനാഴ്ച രാവിലെ ആറിന് ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനം സാങ്കേതിക കാരണങ്ങളാൽ 2 മണിക്കൂർ വൈകുമെന്ന് ജീവനക്കാർ അറിയിച്ചു. രണ്ട് മണിക്കൂർ വിമാനത്തിൽ ചെലവഴിച്ച യാത്രക്കാരെ പിന്നീട് വിമാനത്തിൽ നിന്ന്…
Read More“എഴുത്തുവഴിയിലെ അനുഭവ സാക്ഷ്യങ്ങൾ”സംഘടിപ്പിച്ചു
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരികസമിതിയുടെ ” എഴുത്തുവഴിയിലെ അനുഭവ സാക്ഷ്യങ്ങൾ” എന്ന പരിപാടി ഉപാധ്യക്ഷൻ ഷാജി അക്കിത്തടത്തിന്റെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ഷൈനി അജിത് സ്വാഗതം ആശംസിച്ചു. പ്രശസ്ത എഴുത്തുകാരായ സുധാകരൻ രാമന്തളി, കെ.കെ. ഗംഗാധരൻ, വിഷ്ണുമംഗലം കുമാർ, മായ.ബി.നായർ , മാസ്റ്റർ ഓസ്റ്റിൻ അജിത്ത് എന്നിവർ എഴുത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. സർഗ്ഗധാര അംഗങ്ങളെകൂടാതെ നഗരത്തിലെ കലാസാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.
Read Moreമിസ്സായ ട്രെയിൻ പിടിക്കാൻ സഹായിച്ച ഓട്ടോ ഡ്രൈവർ ; വൈറലായി യുവാവിന്റെ കഥ
ബെംഗളൂരു: നഗരത്തിൽ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്ക് കാരണം ട്രെയിനും ബസ്സുമൊക്കെ കിട്ടാതാകുന്നതും ഓഫീസുകളില്‍ സമയത്തിനെത്താൻ കഴിയാത്തതും നഗരത്തിൽ സ്ഥിരം കാഴ്ചയാണ്. ഗതാഗത കുരുക്കിനെ തുടര്‍ന്ന് യുവാവിന് ട്രെയിൻ കിട്ടാതെ വന്നപ്പോള്‍ ഓട്ടോറിക്ഷ അതിസാഹസികമായി 27 കിലോമീറ്റര്‍ അപ്പുറം അടുത്ത സ്റ്റേഷനിലെത്തിച്ച് ട്രെയിനില്‍ കയറാൻ സഹായിച്ച ഒരു ഓട്ടോ ഡ്രൈവറാണ് ഇപ്പോള്‍ ബെംഗളൂരുവിലെ താരം. ആദില്‍ ഹുസൈനെന്ന ഐ.ടി. ജീവനക്കാരനാണ് ഓട്ടോയിലുള്ള തന്റെ സാഹസികയാത്ര എക്സില്‍ പങ്കുവെച്ചത്. ഉച്ചക്ക് 1.40-നുള്ള പ്രശാന്തി എക്സ്പ്രസിലായിരുന്നു ആദിലിന് പോവേണ്ടിയിരുന്നത്. എന്നാല്‍ ജോലി തിരക്ക് കാരണം ഓഫീസില്‍ നിന്ന്…
Read More