ബെംഗളൂരു: ആനേക്കൽ താലൂക്കിലെ ഹെബ്ബഗോഡി എസ്‌എഫ്‌എസ് സ്‌കൂളിൽ ബാസ്‌ക്കറ്റ്‌ബോൾ കളിക്കുന്നതിനിടെ വിദ്യാർഥിനി പെട്ടെന്ന് കുഴഞ്ഞുവീണ് മരിച്ചു. ചാർവി (16) ആണ് മരിച്ചത്. ഉച്ചയ്ക്ക് കളിക്കുന്നതിനിടെ പെൺകുട്ടി കുഴഞ്ഞുവീഴുകയും മൂക്കിൽ നിന്ന് രക്തം വരികയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേയാണ് പെൺകുട്ടി മരിച്ചത്. ഹെബ്ബഗോഡി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read MoreCategory: Karnataka
പിതാവ് മകനെ വെട്ടി കൊലപ്പെടുത്തി
ബെംഗളൂരു: ആനേക്കലിനു സമീപം നാരായൺപൂരിൽ മകനെ പിതാവ് വെട്ടുകത്തി. കുടുംബ തർക്കമാണ് മകനെ പിതാവ് കൊലപ്പെടുത്താൻ കാരണം. സുരേഷ് (35) ആണ് കൊല്ലപ്പെട്ടത്. പെയിന്ററായി ജോലി ചെയ്തിരുന്ന സുരേഷ് മദ്യപിച്ച് വീട്ടിൽ ബഹളം വയ്ക്കുന്നത് പതിവായിരുന്നു. അതുപോലെ ചൊവ്വാഴ്ചയും മദ്യപിച്ചെത്തിയ ഇയാൾ ബഹളം വെച്ചിരുന്നു. ഈ സമയം അമ്മയെ ശാസിച്ചതിന് മകൻ സുരേഷ് അമ്മയെ പിടികൂടി മർദിച്ചു. ഇതോടെ അച്ഛൻ യല്ലപ്പ രംഗത്തെത്തി. തുടർന്ന് ഇരുവരും തമ്മിലുള്ള വാക്കേറ്റം മൂർച്ഛിച്ചതിനെ തുടർന്ന് യല്ലപ്പ അരിവാളുകൊണ്ട് മകനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…
Read Moreബാസ്‌ക്കറ്റ് ബോൾ കളിക്കുന്നതിനിടെ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു
ബെംഗളൂരു: ആനേക്കലിനു സമീപം നാരായൺപൂരിൽ മകനെ പിതാവ് വെട്ടുകത്തി. കുടുംബ തർക്കമാണ് മകനെ പിതാവ് കൊലപ്പെടുത്താൻ കാരണം. സുരേഷ് (35) ആണ് കൊല്ലപ്പെട്ടത്. പെയിന്ററായി ജോലി ചെയ്തിരുന്ന സുരേഷ് മദ്യപിച്ച് വീട്ടിൽ ബഹളം വയ്ക്കുന്നത് പതിവായിരുന്നു. അതുപോലെ ചൊവ്വാഴ്ചയും മദ്യപിച്ചെത്തിയ ഇയാൾ ബഹളം വെച്ചിരുന്നു. ഈ സമയം അമ്മയെ ശാസിച്ചതിന് മകൻ സുരേഷ് അമ്മയെ പിടികൂടി മർദിച്ചു. ഇതോടെ അച്ഛൻ യല്ലപ്പ രംഗത്തെത്തി. തുടർന്ന് ഇരുവരും തമ്മിലുള്ള വാക്കേറ്റം മൂർച്ഛിച്ചതിനെ തുടർന്ന് യല്ലപ്പ അരിവാളുകൊണ്ട് മകനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…
Read Moreകർണാടകയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു: എൻസിആർബി ഡാറ്റ
ബെംഗളൂരു: നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2022ൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കർണാടകയിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 17,813 എഫ്‌ഐആറുകൾ 2022 ൽ രജിസ്റ്റർ ചെയ്തതായി കണക്കുകൾ കാണിക്കുന്നു, മുൻ വർഷം ഇത് 14,468 ആയിരുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) ഡാറ്റയുടെ വിശകലനം കാണിക്കുന്നത് 28 സംസ്ഥാനങ്ങളിൽ, 2022ൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത് ഉത്തർപ്രദേശിലും (65,743) മഹാരാഷ്ട്രയിലും (45,331) രാജസ്ഥാനിലുമാണ് (45,058). മൊത്തം പട്ടികയിൽ കർണാടക പത്താം സ്ഥാനത്താണ്. കർണാടകയിൽ…
Read Moreധാന്യ സംഭരണ ശാലയിൽ ചാക്കുകെട്ടുകൾ മറിഞ്ഞ് 7 മരണം ; ഉടമയ്ക്കെതിരെ കേസ്
ബെംഗളൂരു: വിജയപുര നഗരത്തില്‍ സ്വകാര്യ ഭക്ഷ്യ സംഭരണശാലയിലുണ്ടായ അപകടത്തില്‍ ഏഴ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ചോളം നിറച്ചിരുന്ന ചാക്കുകെട്ടുകള്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്. തൊഴിലാളികള്‍ മറിഞ്ഞുവീണ ചാക്കുകെട്ടുകള്‍ക്ക് അടിയില്‍ കുടുങ്ങുകയായിരുന്നു. വിജയപുരയില്‍ പ്രവര്‍ത്തിക്കുന്ന രാജ്‌ഗുരു ഇൻഡസ്ട്രീസില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത് . രാജേഷ് മുഖിയ (25), രാംബ്രീസ് മുഖിയ (29), ശംഭു മുഖിയ (26), ലുഖോ ജാദവ് (56), രാം ബാലക് (38), കിഷൻ കുമാര്‍ (20), ദലൻചന്ദ എന്നിവരാണ് മരണപ്പെട്ട തൊഴിലാളികള്‍. പതിനേഴ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ്…
Read Moreപോലീസെന്ന വ്യാജേന വീട്ടിൽ അതിക്രമിച്ച് കയറി 700 ഗ്രാം സ്വർണാഭരണങ്ങളും 60 ലക്ഷം രൂപയും കവർന്നു
ബെംഗളൂരു: നഗരത്തിൽ പോലീസെന്ന വ്യാജേന വ്യാപാരിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന അക്രമികൾ 700 ഗ്രാം സ്വർണാഭരണങ്ങളും 60 ലക്ഷം രൂപയും കവർന്നു. പീനിയ എച്ച്എംടി ലേഔട്ടിലെ എസ്എൻആർ പോളിഫിലിംസ് പാക്കേജിങ് കമ്പനി ഉടമ മനോഹറിന്റെ വീട്ടിലാണ് സംഭവം. രാത്രി ഏഴരയായിട്ടും മനോഹർ വീട്ടിൽ ഉണ്ടായിരുന്നില്ല. ഭാര്യ സുജാതയും മകൻ രൂപേഷും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഈ അവസരത്തിൽ അഞ്ചോ ആറോ അജ്ഞാതർ പോലീസിന്റെ വേഷത്തിൽ വീട്ടിലെത്തി. കുടുംബവഴക്ക് നിലനിൽക്കുന്നതിനാൽ ഇതേ കാരണത്താലാകാം പോലീസ് എത്തിയതെന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ, വീടിനുള്ളിൽ അതിക്രമിച്ചു കയറിയ അക്രമികൾ…
Read Moreകുട്ടികൾക്കും മുതിർന്നവർക്കും എതിരായ അതിക്രമങ്ങൾ; ദക്ഷിണേന്ത്യയിൽ ബെംഗളൂരുവിന് ഒന്നാം സ്ഥാനം
ബെംഗളൂരു: കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്നു, കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുകളിൽ ദക്ഷിണേന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഡൽഹി ഒന്നാമതെത്തിയത്.ദക്ഷിണേന്ത്യയിൽ, 1578 ബാലപീഡന കേസുകളും മുതിർന്ന പൗരന്മാർക്കെതിരെ 458 കേസുകളും രജിസ്റ്റർ ചെയ്തുകൊണ്ട് ബെംഗളൂരു കുപ്രസിദ്ധി നേടി. ഹൈദരാബാദിലും (645), ചെന്നൈയിലും (514) കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ ചെന്നൈയിൽ 391 കേസുകളും ഹൈദരാബാദിൽ 331 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുപോലെ, കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ…
Read Moreകോളേജ് കെട്ടിടത്തിൽ നിന്ന് വീണ് പിയുസി വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു : നഗരത്തിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനി കോളേജിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചു. ഷിമോഗ ശരാവതി നഗർ ബാരങ്കേയിലെ സ്വകാര്യ പിയു കോളജിലെ രണ്ടാം പിയുസി വിദ്യാർഥിനി മേഘശ്രീ (18)യാണ് മരിച്ചത്. രാവിലെ കോളേജിൽ ബയോളജി പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷയ്ക്കിടെ ശുചിമുറിയിൽ പോയ വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചതായാണ് റിപ്പോർട്ട്. കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ കോളേജ് ജീവനക്കാർ ഉടൻ തന്നെ മെഗാൻ ടീച്ചിംഗ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. വിദ്യാർത്ഥിനി മരിച്ച…
Read Moreഅമിതവേഗത മൂലം അപകടങ്ങൾ ; രണ്ടുപേരുടെ ജീവനെടുത്തു !
ബെംഗളൂരു: വ്യത്യസ്ത സംഭവങ്ങളിൽ അമിതവേഗത മൂലമുണ്ടായ അപകടങ്ങളിൽ രണ്ട് മരണം. അർദ്ധരാത്രിയിൽ അമിതവേഗതയിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഉണ്ടായ അപകടത്തിൽ ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കിരൺ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.20ന് തലഘട്ടപൂർ ട്രാഫിക് പോലീസ് സ്‌റ്റേഷനിലാണ് അപകടം. മഹാരാജ പാലസ് ഹോട്ടലിൽ നിന്ന് റിതു ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അമിതവേഗതയിലും അശ്രദ്ധയിലും ഓടിച്ച ഇയാൾ ഫുട്പാത്തിലെ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കിരൺ മരിച്ചു. സംഭവമറിഞ്ഞയുടൻ തലഘട്ടപൂർ ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൽപ്പെട്ട…
Read Moreജീവനക്കാർക്ക് ശമ്പളം നല്കാൻ കഴിയുന്നില്ല; ബെംഗളൂരുവിലെ വീടുകൾ പണയം വച്ച് ബൈജൂസ് മേധാവി ബൈജു രവീന്ദ്രൻ
ബെംഗളൂരു: ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ വീടുകൾ പനയപ്പെടുത്തി ബൈജൂസ് എജ്യുടെക് കമ്പനി മേധാവി ബൈജു രവീന്ദ്രൻ. ബെംഗളൂരുവിലെ രണ്ട് വീടുകൾ പണയം വച്ചതായാണ് റിപ്പോർട്ട്. ബൈജു രവീന്ദ്രന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ രണ്ടു വീടുകളും നിർമാണത്തിലിരിക്കുന്ന വില്ലയും ഈടു വച്ച് 1.2 കോടി ഡോളർ വായ്പയെടുത്തുവെന്ന് ബ്ലൂംബർഗ് ആണ് റിപ്പോർട്ട് ചെയ്തത്. ബൈജൂസ്, തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ 15000 ജീവനക്കാർക്ക് ശമ്പളം നൽകാനാണിത്. കമ്പനിയുടെ യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റൽ റീഡിങ് പ്ലാറ്റ്ഫോം 400 മില്യൻ ഡോളറിന്…
Read More