ബെംഗളൂരു: മണിപ്പാൽ ആശുപത്രിയിലെ ഡോക്ടർമാർ ലാപ്രോസ്‌കോപ്പിയിലൂടെ രോഗിയുടെ വയറിൽ നിന്ന് നെയിൽ കട്ടർ നീക്കം ചെയ്തു. എട്ട് വർഷമായി മനുഷ്യന്റെ ശരീരത്തിലുണ്ടായിരുന്ന നെയിൽ കട്ടർ വെള്ളിയാഴ്ച ഡോക്ടർമാരുടെ സംഘം നീക്കം ചെയ്തത്.
എട്ട് വർഷം മുമ്പ് മദ്യപിച്ച് എത്തിയ യുവാവ് നെയിൽ കട്ടർ വിഴുങ്ങിയിരുന്നു. ബോധം വന്നപ്പോ അത് മറന്ന് പോകുകയും ചെയ്തിരുന്നു. അടുത്ത കാലം വരെ, യുവാവിന് ഒരു അസ്വസ്ഥതയും അനുഭവിച്ചിട്ടില്ല,
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വയറ്റിൽ കടുത്ത വേദന അനുഭവപ്പെട്ടു തുടങ്ങി. തന്റെ പ്രശ്‌നവുമായി ഒരു പ്രാദേശിക ക്ലിനിക്കിൽ പോയ അദ്ദേഹം സ്കാൻ നടത്തിയ ശേഷം ശരീരത്തിൽ ഒരു വസ്തു ഉള്ളതായി കണ്ടെത്തി.
തുടർന്ന് മണിപ്പാൽ ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗിയെ ലാപ്രോസ്കോപ്പിയിലൂടെ ഡോക്ടർമാർ നെയിൽ കട്ടർ നീക്കം ചെയ്തു. ലോഹിത് യു എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം വയറിൽ നിന്ന് വസ്തു വിജയകരമായി പുറത്തെടുത്തത്. സർജാപൂർ സ്വദേശിയായ രോഗി സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.