കേരളം സുരക്ഷിതമാണെന്ന് വ്ലോഗ്ഗ് ചെയ്ത വിദേശവനിതക്ക് നേരെ തൃശൂർ പൂരത്തിനിടെ ചുംബന ശ്രമം

തൃശൂർ: തൃശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം. വിദേശ വനിതയെ പാലക്കാട് സ്വദേശി ചുംബിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പ്രമുഖ മാധ്യമങ്ങൾക്ക് ലഭിച്ചതായി റിപ്പോർട്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള വ്ലോഗർക്ക് നേരെയായിരുന്നു അതിക്രമം. പൂര വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ വീഡിയോ പോസ്റ്റ് ചെയ്തു. ഭാര്യയും ഭർത്താവും ഒന്നിച്ച് യാത്രകൾ ചെയ്ത് വ്ലോഗ് ചെയ്യുന്നതാണ് ഇവരുടെ രീതി. ഉത്തരാഖണ്ഡിൽ വിദേശ ദമ്പതികൾ ആക്രമിക്കപ്പെട്ടപ്പോൾ കേരളം സുരക്ഷിതമാണ് എന്ന തരത്തിൽ വിഡിയോ ചെയ്ത വ്ലോഗർമാർക്കാണ് ഇപ്പോൾ ദുരനുഭവം…

Read More

12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ യെമനിലെത്തി നിമിഷയെ കണ്ട് അമ്മ

യമന്‍: ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ അമ്മ പ്രേമകുമാരി നേരിട്ടു കണ്ടു. യെമനിലെ സൻആ ജയിലിലെത്തിയ പ്രേമകുമാരി ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മകളെ കണ്ടത്. 12 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും നേരിൽ കാണുന്നത്. നിമിഷയെ കാണാൻ അമ്മയ്ക്ക് മാത്രമാണ് അനുവാദം നൽകിയത്. ജയിലിൽ ഫോൺ അനുവദിച്ചിരുന്നില്ല. പ്രേമകുമാരിക്കൊപ്പം പോയ സാമുവൽ ജെറോം ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ എംബസി അധികൃതരും ജയിലിൽ എത്തിയിരുന്നു. ഒരു ദശാബ്ദത്തിന് ശേഷം മകളെ കണ്ടതിന്റെ ആശ്വാസത്തിലാണ് അമ്മ പ്രേമകുമാരി. ഏറെ…

Read More

ഇന്ന് നിശബ്ദ പ്രചാരണം; കേരളം നാളെ പോളിംഗ് ബൂത്തിലേയ്ക്ക്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം നാളെ പോളിംഗ് ബൂത്തിലേയ്ക്ക്. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം സംസ്ഥാനം ഇന്ന് നിശബ്ദ പ്രചാരണത്തിൻ്റെ ചൂടിലാണ്. അവസാന മണിക്കൂറിലും വിലപ്പെട്ട വോട്ടുകൾ സ്വന്തം ചിഹ്നത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്. നാളെ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ജില്ലാ കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്ലാണ് നിരോധനാജ്ഞ. ഏപ്രില്‍…

Read More

സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 14 ലക്ഷം രൂപയുമായി മലയാളി പിടിയിൽ

ചെന്നൈ: തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് കേരളത്തിലേക്ക് 14.2 ലക്ഷം രൂപ ഷർട്ടിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുവരികയായിരുന്നു മലയാളിയെ അധികൃതർ പിടികൂടി. കേരള-തമിഴ്‌നാട് അതിർത്തിയിലെ വാളയാർ ചെക്ക്‌പോസ്റ്റിൽ ബസിനുള്ളിൽ നിന്നാണ് എറണാകുളം സ്വദേശിയായ വിനോ എന്നയാളെ പിടികൂടിയത്. ഇയാളുടെ വസ്ത്രത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഇയാൾ കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ബസിൽ നിന്ന് ഇറക്കി പരിശോധിച്ചപ്പോൾ ഷർട്ടിനുള്ളിലെ ലൈനിംഗിനുള്ളിൽ നിന്ന് പണക്കെട്ടുകൾ കണ്ടെത്തി. മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് ഒരു വ്യക്തിക്ക് 50,000 രൂപ മാത്രമേ കൈവശം വയ്ക്കാൻ…

Read More

കേരളത്തിൽ ആവേശം പകർന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ; ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിൻ്റെ റോഡ് ഷോയിൽ പങ്കെടുത്തു

അണികൾക്ക് ആവേശം പകർന്നു അണ്ണാമലൈയുടെ റോഡ് ഷോ. എൻഡിഎ സ്ഥാനാർഥി ജി കൃഷ്ണകുമാറിൻ്റെ ഇലക്ഷൻ പ്രചരണാർത്ഥമാണ് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ കൊല്ലത്ത് എത്തിയത്. രാവിലെ ആശ്രമം മൈതാനിയിൽ ഹെലികോപ്റ്ററിൽ എത്തിയ അദ്ദേഹത്തെ ബിജെപി ജില്ലാ നേതാക്കൾ അടക്കം നിരവധി പേരാണ് സ്വീകരിക്കാൻ എത്തിയത്. കടപ്പാക്കടയിൽ നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്. അണ്ണാമലൈ എത്തുന്നതിനു മുമ്പ് തന്നെ നിരവധി ബിജെപി പ്രവർത്തകർ കടപ്പാക്കടയിൽ എത്തിച്ചേർന്നിരുന്നു. തുടർന്ന് സ്ഥാനാർത്ഥി കൃഷ്ണകുമാറും അണ്ണാമൈലയും തുറന്ന ജീപ്പിൽ റോഡ് ഷോയിൽ പങ്കെടുത്തു.നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് റോഡ് ഷോ…

Read More

കേരളത്തിൽ പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം;

തിരുവനന്തപുരം: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തി ജില്ലകളിൽ ജാ​ഗ്രത ശക്തമാക്കി. വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെ നിയോഗിച്ചു. ചരക്കുവണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.  

Read More

ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു വിജയ ദമ്പതികളുടെ മകള്‍ അഖിലയാണ് (17)  മരിച്ചത്. നിലമ്പൂര്‍ മാനവേദന്‍ സ്‌ക്കുളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലാണ് പഠിക്കുന്നത്. ഇന്നലെ വൈകും നേരം മൂന്ന് മണി മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തിരിച്ചില്‍ നടത്തുന്നതിനിടയില്‍ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്തുകയായിരുന്നു.

Read More

കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണം; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പരുക്ക്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പരുക്കേറ്റു. കൊല്ലം മുളവന ചന്തയില്‍ പ്രചരണത്തിനിടെയാണ് കൃഷ്ണകുമാറിന് പരുക്കേറ്റത്. കണ്ണിനാണ് പരുക്കേറ്റത്. പ്രചരണത്തിനിടെ സമീപത്ത് നിന്നവരുടെ കൈ കണ്ണില്‍ തട്ടി പരുക്ക് പറ്റുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥി പര്യടനം തുടരുകയാണ്.

Read More

മോഷണക്കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം നടത്തി; സാമ്പത്തിക ബാധ്യതയെ തുടർന്ന് യുവാവ് ജീവനൊടുക്കി

മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം നടത്തിയ യുവാവ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കി. കൊല്ലം അഞ്ചൽ അഗസ്ത്യഗോഡ് സ്വദേശി രതീഷാണ് ജീവനൊടുക്കിയത്. മോഷണ കേസിൽ പോലീസ് തെറ്റായി പ്രതിചേർത്തതോടെയാണ് രതീഷിന്റെ ദുരിതം തുടങ്ങിയത്. നീതി ലഭിക്കാൻ കിടപ്പാടം വരെ പണയം വെച്ചു. കേസ് പിൻവലിക്കാൻ പണം വരെ ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തു. രണ്ട് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞു. മോഷ്ണ കേസിൽ ആളു മാറി 2014 ലാണ് ബസ് ഡ്രൈവറായ രതീഷിനെ പോലീസ്…

Read More

കാട്ടിൽ വച്ച് യുവാവിനെ കൊല്ലാൻ ശ്രമം; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ രക്ഷപ്പെട്ട് ഓടിയെത്തിയത് തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ

‌കോട്ടയം: വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ യുവാവിന് മുന്നിൽ രക്ഷകരായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിക്കെത്തിയ ഉദ്യോ​ഗസ്ഥർ. വാഴൂർ ആനിക്കാട് കൊമ്പാറ സ്വദേശി സുമിത്തിനാണ് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്. സുമിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 13-ന് ഉച്ചയ്ക്കായിരുന്നു സംഭവം. മണിമല പൊന്തൻപുഴ വനത്തിൽ വച്ചാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. രക്ഷപ്പെട്ടോടിയ യുവാവ് എത്തിയത് കോട്ടയം-പത്തനംതിട്ട ജില്ലാ അതിർത്തിയായ പ്ലാച്ചേരിയിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹനപരിശോധന നടത്തുന്ന ഉദ്യോ​ഗസ്ഥർക്ക് മുന്നിലേക്കാണ്. ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ചെത്തിയ യുവാവ് അവശ നിലയിലായിരുന്നു. മുഖത്തുനിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു.…

Read More