‘പ്രതിപക്ഷം നിരാശരാകാൻ പോകുന്നു’, രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് ശേഷം വോട്ടർമാർക്ക് നന്ദി പറഞ്ഞ് മോദി

ഡൽഹി: രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷം വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളും സ്ത്രീ വോട്ടർമാരും ശക്തമായ പിന്തുണയാണ് രണ്ടാം ഘട്ടത്തിൽ എൻഡിഎയ്ക്ക് നൽകിയത് എന്നും മോദി പറഞ്ഞു. ‘എൻഡിഎയ്ക്കുള്ള സമാനതകളില്ലാത്ത പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും. ഇന്നലെ വോട്ട് ചെയ്ത ഇന്ത്യയിലുടനീളമുള്ള ജനങ്ങൾക്ക് നന്ദി. വോട്ടർമാർ എൻഡിഎയുടെ നല്ല ഭരണമാണ് ആഗ്രഹിക്കുന്നത്. യുവാക്കളും സ്ത്രീകളുമാണ് എൻഡിഎയ്ക്ക് ശക്തമായ പിന്തുണ നൽകുന്നത്’, മോദി എക്‌സിൽ കുറിച്ചു. ഏപ്രിൽ 19 നാണ് നൂറിലധികം മണ്ഡലത്തിലേക്ക് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തില്‍ 88…

Read More

വിവാഹ സമയത്ത് വധുവിന് നൽകുന്ന സ്വർണത്തിൽ വരനോ ബന്ധുക്കൾക്കോ അവകാശം ഇല്ല; സുപ്രീം കോടതി

ഡല്‍ഹി: വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി. പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതുതിരിച്ചുകൊടുക്കാനുള്ള ധാര്‍മികമായ ബാധ്യത ഭര്‍ത്താവിന് ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മലയാളി ദമ്പതിമാരുടെ കേസില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് വിഷയത്തില്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്. വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ ശേഷമോ വധുവിന്‍റെ വീട്ടുകാര്‍ വധുവിന് നല്‍കുന്ന വസ്തുക്കള്‍ ഇതിലുള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി. ഇവയുടെ പരിപൂര്‍ണമായ അവകാശം സ്ത്രീക്ക് തന്നെയാണ്. ഈ…

Read More

തമന്നയ്ക്ക് കുരുക്ക് മുറുകുന്നു; ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പോലീസ്

നിയമവിരുദ്ധമായി ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബോളിവുഡ് താരം തമന്ന ഭാട്ടിയയ്ക്ക് നോട്ടീസ്. ഏപ്രില്‍ 29 നകം ഹാജരാകാനാണ് മഹാരാഷ്ട്ര സൈബർ സെല്ലിന്‍റെ നിർദേശം. താരം ഫെയർ പ്ലേ ആപ്പിന്‍റെ ഭാഗമായി പ്രചാരണം നടത്തിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 2023ലെ ഐപിഎല്‍ മത്സരം ഫെയര്‍ പ്ലേ ആപ് വഴി സംപ്രേഷണം ചെയ്തുവെന്നും ഇത് വയാകോമിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കേസ്. കേസില്‍ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ്, ഗായകൻ ബാദ്ഷാ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നടൻ സഞ്ജയ് ദത്തിനോട്…

Read More

‘ഹോർലിക്സ് ഇനി ഹെൽത്ത് ഡ്രിങ്കല്ല’ പ്രഖ്യാപനവുമായി ഹിന്ദുസ്ഥാൻ യൂണിലിവർ

ഡൽഹി: ഹോർലിക്‌സിൽ നിന്ന് ‘ഹെൽത്ത്’ ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’ (എഫ്.എൻ.ഡി) എന്നായിരിക്കും ഇനി അവതരിപ്പിക്കുക. നേരത്തെ ‘ഹെൽത്ത് ഫുഡ് ഡ്രിങ്ക്‌സ്’ എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. നിയമപരമായ വ്യക്തതയില്ലാത്തതിനാൽ ഡയറി, ധാന്യങ്ങൾ അല്ലെങ്കിൽ മാൾട്ട് അധിഷ്ഠിത പാനീയങ്ങൾ എന്നിവയെ ‘ഹെൽത്ത് ഡ്രിങ്ക്‌സ്’ അല്ലെങ്കിൽ ‘എനർജി ഡ്രിങ്ക്‌സ്’ എന്നിങ്ങനെ തരംതിരിക്കാൻ പാടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഈ മാറ്റം. ബോൺവിറ്റ ഉൾപ്പെടെയുള്ള പാനീയങ്ങളെ ‘ഹെൽത്ത് ഡ്രിങ്ക്സ്’ വിഭാഗത്തിൽനിന്ന് നീക്കാൻ കേന്ദ്ര സർക്കാർ ഇ-കൊമേഴ്സ് സൈറ്റുകളോട്…

Read More

പിറന്നാൾ കേക്ക് കഴിച്ച് പെൺകുട്ടി മരിച്ച സംഭവം; ബേക്കറിയിലെ കേക്കുകളിൽ ഉയർന്ന അളവിൽ സിന്തറ്റിക് മധുരം കണ്ടെത്തി

പഞ്ചാബിലെ പട്യാലയിലെ ഒരു ബേക്കറിയിൽ നിന്നുള്ള ചില കേക്ക് സാമ്പിളുകളിൽ ഉയർന്ന അളവിൽ സിന്തറ്റിക് മധുരപലഹാരം കണ്ടെത്തിയതായി ആരോഗ്യ ഉദ്യോഗസ്ഥർ തിങ്കളാഴ്ച പറഞ്ഞു. 10 വയസുകാരിക്ക് പിറന്നാൾ കേക്ക് കഴിച്ച് മരിച്ച ബേക്കറിയിൽ നിന്നാണ് കണ്ടെത്തിയത്. ബേക്കറിയിൽ നിന്ന് കേക്കിൻ്റെ നാല് സാമ്പിളുകൾ എടുത്തതായും അവയിൽ രണ്ടെണ്ണത്തിൽ കൃത്രിമ മധുരപലഹാരമായ സാച്ചറിൻ ഉയർന്ന അളവിലുള്ളതായി കണ്ടെത്തിയതായും ജില്ലാ ഹെൽത്ത് ഓഫീസർ ഡോ.വിജയ് ജിൻഡാൽ പറഞ്ഞു. സാച്ചറിൻ സാധാരണയായി പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുമ്പോൾ ഉയർന്ന അളവിലുള്ള പദാർത്ഥം വയറുവേദനയ്ക്ക് കാരണമാകും. പട്യാലയിൽ 10 വയസ്സുള്ള പെൺകുട്ടി…

Read More

ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍; കാൻഡിഡേറ്റസ് ചെസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം;

ടൊറന്റോ: ടൊറന്റോയില്‍ നടന്ന ഫിഡെ കാന്‍ഡിഡേറ്റസ് ചെസ്സ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷ്. ടൂര്‍ണമെന്റില്‍ 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ചാമ്പ്യനായത്. അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ ഗുകേഷ് സമനിലയില്‍ തളച്ചു. ടൂര്‍ണമെന്റ് ജയത്തോടെ ഗുകേഷ് ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 17 കാരനായ ഗുകേഷ്. മാഗ്‌നസ് കാള്‍സണും ഗാരി കാസ്പറോവും ലോക ചാമ്പ്യന്മാരാകുമ്പോള്‍ ഇരുവര്‍ക്കും 22 വയസ്സായിരുന്നു. 2014ല്‍…

Read More

ആരോഗ്യനില മോശം; രാഹുൽ ഗാന്ധി ഇന്ത്യാ മുന്നണിയുടെ റാലിയിൽ പങ്കെടുക്കില്ല

അനാരോഗ്യം കാരണം ഞായറാഴ്ച റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ മുന്നണിയുടെ മെഗാ റാലിയിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പങ്കെടുക്കില്ലെന്ന് പാർട്ടി നേതാവ് ജയറാം രമേശ് പറഞ്ഞു. സത്‌നയിൽ ഒരു പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യാനും റാഞ്ചിയിൽ നടക്കുന്ന ഇന്ത്യാ മുന്നണിയുടെ റാലിയിൽ പങ്കെടുക്കാനും രാഹുൽ ഗാന്ധി തയ്യാറെടുത്തിരുന്നുവെങ്കിലും അദ്ദേഹത്തിന് പെട്ടെന്ന് അസുഖം ബാധിച്ചതായി എക്‌സ്-ലെ പോസ്റ്റിൽ ജയറാം രമേശ് പറഞ്ഞു. “ഇന്ത്യമുന്നണിയുടെ റാലി നടക്കുന്ന സത്‌നയിലും റാഞ്ചിയിലും രാഹുൽ ഗാന്ധി ഇന്ന് പ്രചാരണത്തിന് ഒരുങ്ങിയിരുന്നു. അദ്ദേഹത്തിന് പെട്ടെന്ന് അസുഖം ബാധിച്ചതിനാൽ ഡൽഹിയിൽ നിന്ന് ഇപ്പോൾ…

Read More

പ്രമുഖ യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

  പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദില്ലിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് സ്വാതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സംഭവത്തില്‍ ദൃക്സാക്ഷികളെയും സ്വാതിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത് പ്രിയം എന്ന ഒരു സുഹൃത്ത് സ്വാതിയുടെ മുറിയിലുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു ഉത്തര്‍പ്രദേശ്…

Read More

ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു: രാജ്യം വിധിയെഴുതുന്നു

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലേതുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്. തമിഴ്നാട്, രാജസ്ഥാൻ, അരുണാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നവയിൽ ഉൾപ്പെടുന്നുണ്ട്. തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും ലക്ഷദ്വീപ്, പുതുച്ചേരി മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. നിതിന്‍ ഗഡ്കരി, കിരണ്‍ റിജിജു, ചിരാഗ് പാസ്വാൻ, കനിമൊഴി കരുണാനിധി തുടങ്ങിയവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രധാന നേതാക്കൾ.

Read More

കാവിയിൽ മുങ്ങി ദൂരദര്‍ശന്‍ ലോഗോ

ലോഗോയില്‍ മാത്രമല്ല ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം ലോഗോ മാറ്റത്തിനെതിരെ സോഷ്യല്‍ മിഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ലോഗോ മാറ്റിയത് സംഘപരിവാറിനുവേണ്ടിയാണെന്നും ഡിഡി ന്യൂസ് എന്ന പേരുമാറ്റി ബിജെപി ന്യൂസ് എന്നാക്കിക്കൂടെയെന്നും എക്‌സ് പോസ്റ്റുകളുണ്ട്. അതേസമയം ലോഗോയില്‍ മാത്രമാണ് ദൂരദര്‍ശന്‍ മാറ്റം വരുത്തിയിട്ടുള്ളൂവെന്നും തങ്ങളുടെ മൂല്യങ്ങള്‍ പഴയപടി തുടരുമെന്നും ഡിഡി ന്യൂസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കി. കൃത്യവും സത്യസന്ധവുമായ വാര്‍ത്തയാണ് തങ്ങള്‍ മുന്നിലെത്തിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു. പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസിന്റെ ഡയറക്ടര്‍ ജനറല്‍ എക്‌സ്…

Read More