ശിവകാശിയിലെ പടക്കശാലകളിൽ നടന്ന അപകടങ്ങളിൽ 50 മാസത്തിനിടെ മരിച്ചത് 93 പേർ

ചെന്നൈ : വിരുദുനഗർ ജില്ലയിലെ ശിവകാശിയിൽ പടക്കശാലകളിലെ പൊട്ടിത്തെറിയിൽ കഴിഞ്ഞ 50 മാസത്തിനിടെ മരണമടഞ്ഞത് 93 പേർ. വിവരാവകാശനിയമപ്രകാരം ലഭിച്ച കണക്കുകൾ വിരുദുനഗറിലെ സന്നദ്ധസംഘടനയാണ് പുറത്തുവിട്ടത്. 2020 ജനുവരി മുതൽ 2024 ഫെബ്രുവരി വരെയുള്ള 50 മാസത്തിനിടെ 83 പടക്കശാലകളിൽ പൊട്ടിത്തെറിയുണ്ടായി. 93 പേർ മരിച്ചു. നാലു പടക്കഫാക്ടറികൾ പൂർണമായും കത്തിനശിച്ചുവെന്നും ഇതിൽ വ്യക്തമാക്കുന്നു. വിരുദുനഗർ ജില്ലയിൽ 1087 പടക്കനിർമാണശാലകളുണ്ട്. കൂടാതെ പടക്കങ്ങൾ വിൽക്കുന്ന 2963 കടകളുണ്ടെന്നും ജില്ലാഭരണകൂടം വിശദീകരിച്ചു. അമ്പതിനായിരത്തിലധികം തൊഴിലാളികൾ നേരിട്ടും അല്ലാതെയും പടക്കശാലകളിൽ ജോലിചെയ്യുന്നുണ്ട്. ദുരന്തത്തിൽ അകപ്പെട്ടവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ…

Read More

ചെന്നൈയിലെ ടി.നഗർ ഉസ്മാൻ റോഡിൽ ഒരു വർഷത്തേക്ക് ഗതാഗത മാറ്റം നിലവിൽ വന്നു; വിശദാംശങ്ങൾ

ചെന്നൈ: മഡ്‌ലി ജംഗ്ഷൻ സൗത്ത് ഒസ്മാൻ റോഡിൽ നിന്ന് നോർത്ത് ഉസ്മാൻ റോഡിലേക്കുള്ള മേൽപ്പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കുന്നതിനാൽ ഇന്നലെ (ഏപ്രിൽ 27) മുതൽ 26.04.2025 വരെയുള്ള ഒരു വർഷത്തേക്ക് ഗതാഗതം വഴിതിരിച്ചുവിടൽ നടപ്പാക്കുമെന്ന് ചെന്നൈ മെട്രോപൊളിറ്റൻ ട്രാഫിക് പോലീസ് അറിയിച്ചു . ഒരു വർഷത്തേക്ക് ഇനിപ്പറയുന്ന ഗതാഗത വഴിതിരിച്ചുവിടലുകൾ നടപ്പിലാക്കും: > നോർത്ത് ഉസ്മാൻ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ടി.നഗർ ബസ് സ്റ്റാൻഡ് പനഗൽ പാർക്കിന് നേരെ അടുത്തുള്ള ഒസ്മാൻ റോഡ് മേൽപ്പാലം നിരോധിച്ചിരിക്കുന്നു. പകരം വാഹനങ്ങൾക്ക് ഫ്ലൈഓവറിൻ്റെ അനുഗു (സർവീസ്)…

Read More

ഈറോഡിൽ രണ്ടാം ദിവസവും അന്വേഷണം നടത്തി എൻഐഎ

ചെന്നൈ: കോയമ്പത്തൂർ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് 14 പേരെ എൻഐഎ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഈറോഡ് ജില്ലയിലെ സത്യമംഗലം, കടമ്പൂർ വനമേഖലകളിൽ ബന്ധപ്പെട്ടവർ രഹസ്യയോഗം നടത്തിയതായിട്ടാണ് വെളിപ്പെടുത്തൽ. തുടർന്ന് കടമ്പൂർ കുന്നിന് സമീപത്തെ ചിന്നച്ചലാട്ടി വില്ലേജിൽ താമസിക്കുന്ന ആട് വിൽപ്പന ബ്രോക്കറായ കുപ്പുസാമി(65)യുമായി എൻഐഎ ഉദ്യോഗസ്ഥർ രണ്ടുദിവസം മുമ്പ് അന്വേഷണം നടത്തി. ഈ സാഹചര്യത്തിൽ ഇന്നലെ വൈകിട്ട് കുപ്പുസാമിയെ എൻഐഎ ഉദ്യോഗസ്ഥർ വീണ്ടും ചോദ്യം ചെയ്തു. കോയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതികൾ എത്ര തവണ മലയോരത്ത് എത്തിയെന്നും വനമേഖലയിൽ പരിശീലനത്തിൽ ഏർപ്പെട്ടിരുന്നോയെന്നും അന്വേഷണം നടത്തി. അടുത്തയാഴ്ച…

Read More

റെയിൽവേസ്റ്റേഷനിൽ നാലുകോടി പിടിച്ചെടുത്ത കേസ്; സി.ബി.സി.ഐ.ഡി.ക്ക് കൈമാറി

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ താംബരം റെയിൽവേ സ്റ്റേഷനിൽ നാലുകോടി രൂപ പിടിച്ചടുത്ത കേസ് സി.ബി.സി.ഐ.ഡി.ക്ക് മാറ്റി ഡി.ജി.പി. ശങ്കർ ജിവാൽ ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ ഏപ്രിൽ ആറിന് താംബരം റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാത്ത നാലുകോടി രൂപ പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ പിടിയിലായ മൂന്നുപേരെ ചോദ്യംചെയ്തപ്പോൾ പണം ബി.ജെ.പി. സ്ഥാനാർഥിയായ നൈനാർ നാഗേന്ദ്രന് കൈമാറാനാണ് കൊണ്ടുപോകുന്നതെന്ന് അറിയിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താംബരം പോലീസ് രണ്ടുതവണ നൈനാർ നാഗേന്ദ്രന് സമൻസ് അയച്ചിരുന്നു. മേയ് രണ്ടിന് ഹാജരാകുമെന്ന് നൈനാർ നാഗേന്ദ്രൻ താംബരം പോലീസിനെ അറിയിച്ചിരുന്നു. അതിനിടയിലാണ്…

Read More

ജാതിവിവേചനം; ദളിത് കോളനിയിലെ കുടിവെള്ളസംഭരണിയിൽ ചാണകം കലർത്തി;കേസ് എടുത്ത് പോലീസ്

ചെന്നൈ : ദളിത് കോളനിയിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കിൽ ചാണകം കലക്കിയതായി കണ്ടെത്തി. സംഭവത്തിൽ പോലീസ് കേസെടുത്തു. പുതുക്കോട്ടയ്ക്കടുത്ത ഗന്ധർവകോട്ടയിലെ ദളിത് കോളനിയിൽ സ്ഥാപിച്ച പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള ടാങ്കിലാണ് ചാണകം കലർത്തിയതായി കണ്ടെത്തിയത്. കോളനിയിലെ കുട്ടികളുൾപ്പെടെ ഏതാനും പേരെ ഓക്കാനം, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംശയത്തെത്തുടർന്ന് കുടിവെള്ള ടാങ്ക് പരിശോധിക്കാൻ ഗ്രാമവാസികൾ തീരുമാനിച്ചു. പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യുന്ന വെള്ളം മലിനമാണെന്ന് പരിശോധനയിൽ കണ്ടെത്തി. ടാങ്കിൽ ചാണകം കലർത്തിയതായും വ്യക്തമായി. തുടർന്ന് ഗന്ധർവകോട്ട പഞ്ചായത്ത് യൂണിയൻ…

Read More

ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം മലയാളി പെൺകുട്ടിയുടേത്; ജീവനൊടുക്കിയതാണെന്ന് നി​ഗമനം

ചെന്നൈ: സെൻട്രൽ റെയിൽവേ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളി യുവതിയുടേത്. പാലക്കാട് സ്വദേശിനി രേഷ്മ (24) ആണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പൊലീസിൻ്റെ നി​ഗമനം. കോയമ്പത്തൂരിൽ സ്ഥിരതാമസക്കാരിയായിരുന്ന രേഷ്മ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു. യുവതിയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിലെ ഇരുമ്പ് കട്ടിലിൻ്റെ കൈപിടിയിൽ ദുപ്പട്ട ഉപയോ​ഗിച്ച് തൂങ്ങിയ നിലയിലായിരുന്നു രേഷ്മയെ കണ്ടെത്തിയത്. യുവതി തൂങ്ങിയ കട്ടിലിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു.…

Read More

അടുത്ത 4 ദിവസത്തേക്ക് വടക്കൻ തമിഴ്‌നാട്ടിലെ ഉൾപ്രദേശങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് 

ചെന്നൈ: അടുത്ത 4 ദിവസത്തിനുള്ളിൽ വടക്കൻ തമിഴ്‌നാടിൻ്റെ ഉൾജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യത എന്ന് മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ പുതുവായ്, കാരയ്ക്കൽ പ്രദേശങ്ങളിലും ഉയർന്ന താപനിലയുണ്ടാകുമെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പ് : തമിഴ്‌നാട്, പുതുവായ്, കാരയ്ക്കൽ എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഏപ്രിൽ 27 മുതൽ ഏപ്രിൽ 29 വരെ തമിഴ്‌നാട്, പുതുവായ്, കാരക്കൽ എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നാൽ ഏപ്രിൽ 30 മുതൽ മെയ് 1 വരെ…

Read More

പട്ടിക്ക് ചായംതേച്ച് പുലിയുടെ രൂപത്തിൽ തെരുവിലിറക്കിയതോടെ ആളുകൾ ഭയന്നോടി; സംഭവത്തിൽ കേസെടുത്ത് പോലീസ്

ചെന്നൈ : പട്ടിയെ ചായംതേച്ച് പുലിയുടെ രൂപത്തിൽ തെരുവിലിറക്കി ജനങ്ങളെ പേടിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പുതുച്ചേരി ലാസ്‌പേട്ടിലെ കുറിഞ്ഞിനഗർ മേഖലയിലാണ് പുലിവേഷത്തിൽ പട്ടിയിറങ്ങിയത്. ദൂരെനിന്ന് നടന്നുവന്ന ‘പുലി’യെക്കണ്ട് പലരും ഭയന്നോടി. പുതുച്ചേരി ടൗണിൽ പുലിയിറങ്ങിയെന്ന വാർത്തയും കാട്ടുതീപോലെ പടർന്നു. സംഭവത്തിൽ പന്തികേടുതോന്നിയ ഒരുസംഘം യുവാക്കളാണ് ജനങ്ങളെ പുലിപ്പേടിയിൽനിന്ന് മുക്തരാക്കിയത്. അവർ ‘പുലി’യുടെ അടുത്തുചെന്ന് സൂക്ഷിച്ചുനോക്കിയപ്പോഴാണ് അത് ഒരു പാവം പട്ടിയാണെന്നു മനസ്സിലായത്. ഈ ദൃശ്യം അവർ മൊബൈൽ ക്യാമറയിൽ പകർത്തി. സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. തമിഴ്‌നാട്ടിൽ പലയിടങ്ങളിലും പുലിയിറങ്ങിയതായുള്ള വാർത്ത പുറത്തുവരുമ്പോഴാണ്…

Read More

ചെന്നൈയിൽ തിരിച്ചെത്തി കാൻഡിഡേറ്റ്‌സ് ചെസ് ചാമ്പ്യൻ ഗുകേഷ്; വൻസ്വീകരണം നൽകി ജനങ്ങൾ

ചെന്നൈ : കാനഡയിൽ നടന്ന കാൻഡിഡേറ്റ്‌സ് ചെസ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ഡി. ഗുകേഷിന് ചെന്നൈയിൽ വൻസ്വീകരണം. ടൊറന്റോയിൽനിന്ന് ചെന്നൈയിൽ തിരിച്ചെത്തിയ ഗുകേഷിനെ ഭീമൻഹാരവും തലപ്പാവും അണിയിച്ചാണ് സ്വീകരിച്ചത്. വേലമ്മാൾ സ്കൂളിലെ സഹപാഠികളായ 80-ഓളം വിദ്യാർഥികളും വ്യാഴാഴ്ച പുലർച്ചെ മൂന്നിന് വിമാനത്താവളത്തിൽ ഗുകേഷിനെ സ്വീകരിക്കാനുണ്ടായിരുന്നു. ഗുകേഷിന്റെ മുഖംമൂടി ധരിച്ചായിരുന്നു വിദ്യാർഥികൾ എത്തിയത്. അച്ഛൻ ഡോ. രജനീകാന്തിനൊപ്പം എത്തിയ ഗുകേഷിനെ കാത്ത് അമ്മ ഡോ. പത്മയും ബന്ധുക്കളുമുണ്ടായിരുന്നു. ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ, സ്പോർട്‌സ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് തമിഴ്‌നാട് അധികൃതരും സ്വീകരണത്തിന് നേതൃത്വം നൽകി. വിമാനത്താവളത്തിൽ…

Read More

റിസർവേഷൻ ആരംഭിച്ചു; ചെന്നൈയിൽ നിന്ന് കൊച്ചുവേളിയിലേക്ക് പ്രത്യേക എ.സി. തീവണ്ടി ഈ ദിവസങ്ങളിൽ സർവീസ് നടത്തും; വിശദാംശങ്ങൾ

ചെന്നൈ : അവധിക്കാല യാത്രാതിരക്ക് കുറയ്ക്കാൻ ചെന്നൈ സെൻട്രലിൽനിന്ന് കൊച്ചുവേളിയിലേക്ക് ഏപ്രിലിൽ അനുവദിച്ച പ്രത്യേക എ.സി. പ്രതിവാര തീവണ്ടി മേയ്‌മാസവും സർവീസ് നടത്തും. മേയ് മാസം ഒന്ന്, എട്ട്, 15, 22, 29 തീയതികളിൽ വൈകീട്ട് 3.45-ന് പുറപ്പെടുന്ന തീവണ്ടി (06043) പിറ്റേന്ന് രാവിലെ 8.45-ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയിൽനിന്ന് മേയ് രണ്ട്, ഒൻപത്, 16, 23, 30 തീയതികളിൽ വൈകീട്ട് 6.25-ന് പുറപ്പെടുന്ന തീവണ്ടി (06044) പിറ്റേന്ന് രാവിലെ 10.40-ന് ചെന്നൈയിലെത്തും. തീവണ്ടിയിൽ 14 ത്രീടയർ എ.സി. കോച്ചുകൾ മാത്രമാണുണ്ടാകുക. രണ്ട് ലഗേജ് കോച്ചുകളുമുണ്ടാകും.…

Read More