ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍; കാൻഡിഡേറ്റസ് ചെസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം;

ടൊറന്റോ: ടൊറന്റോയില്‍ നടന്ന ഫിഡെ കാന്‍ഡിഡേറ്റസ് ചെസ്സ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷ്. ടൂര്‍ണമെന്റില്‍ 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ചാമ്പ്യനായത്. അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ ഗുകേഷ് സമനിലയില്‍ തളച്ചു. ടൂര്‍ണമെന്റ് ജയത്തോടെ ഗുകേഷ് ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 17 കാരനായ ഗുകേഷ്. മാഗ്‌നസ് കാള്‍സണും ഗാരി കാസ്പറോവും ലോക ചാമ്പ്യന്മാരാകുമ്പോള്‍ ഇരുവര്‍ക്കും 22 വയസ്സായിരുന്നു. 2014ല്‍…

Read More

തോറ്റ് തോറ്റ് ഒടുവിൽ വിജയത്തിന്റെ മധുരം നുകർന്ന് മഞ്ഞപ്പട

ഹൈദരാബാദ്: ഐഎസ്എല്ലില്‍ ഒടുവില്‍ വിജയ വഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. അവസാന ലീഗ് പോരില്‍ ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കൊമ്പന്‍മാര്‍ തുടര്‍ തോല്‍വിക്ക് വിരാമമിട്ടു. ഈ ജയത്തിന്റെ ആത്മവിശ്വാസവുമായി ടീം ഇനി പ്ലേ ഓഫ് പോരാട്ടത്തിന്. 34ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. 51ാം മിനിറ്റില്‍ ഡെയ്‌സുകി സകായ് ലീഡ് ഇരട്ടിയാക്കി. പിന്നീട് പകരക്കാരനായി ഇറങ്ങിയ നിഹാല്‍ സുധീഷാണ് അവസാന ഗോള്‍ വലയിലാക്കിയത്.

Read More

ഊട്ടി കുതിരപ്പന്തയത്തിന് ഇന്ന് ആരംഭം

ഊട്ടി : ഊട്ടിയിലെ ഗ്രീഷ്മകാല സീസണിന്റെ വരവറിയിച്ചുള്ള കുതിരപ്പന്തയം ശനിയാഴ്ച തുടങ്ങും. മദ്രാസ് റെയ്‌സ് ക്ലബ്ബിന്റെ കീഴിലാണ് മത്സരം. ഏപ്രിൽ ആറുമുതൽ ജൂൺ രണ്ടുവരെ എല്ലാ ശനി, ഞായർ ദിവസങ്ങളിലും മത്സരം നടക്കും. 17 ദിവസങ്ങളിലായി 120 പന്തയങ്ങളാണുണ്ടാവുക. മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെഗളൂരു, ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്നുമായി അഞ്ഞൂറോളം കുതിരകളെ ഊട്ടിയിൽ എത്തിച്ചു. ഇവയ്ക്ക് ഇപ്പോൾ പരിശീലനം നൽകുകയാണ്. 16 പരിശീലകരും 25 ജോക്കികളും മത്സരത്തിന്റെ ഭാഗമായി ഉണ്ടാകും. 120 മത്സരങ്ങളിലുമായി 4.47 കോടി രൂപയാണ് സമ്മാനത്തുകയായി നൽകുക. നീലഗിരി ഡെർബി മേയ്…

Read More

തലയെടുപ്പോടെ ചെന്നൈ; 6 വിക്കറ്റിന് ഉദ്ഘാടന പോരാട്ടത്തില്‍ ആര്‍സിബിയെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്

ചെന്നൈ: ഐപിഎല്‍ 17-ാം സീസണിന്‍റെ ആവേശകരമായ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 6 വിക്കറ്റിന്‍റെ വിജയം. ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ പുതിയ നായകന് കീഴില്‍ ആദ്യമായി അണിനിരന്ന മഞ്ഞപ്പട സീസണിലെ ആദ്യ മത്സരത്തില്‍ മികച്ച വിജയം നേടി. ആര്‍സിബി ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 8 പന്തുകള്‍ ബാക്കിനില്‍ക്കെ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു. രചിന്‍ രവീന്ദ്ര, ഇംപാക്റ്റ് പ്ലെയറാത്തെയിയ ശിവം ദുബെ, അജിങ്ക്യ രഹാനെ തുടങ്ങിയവര്‍ ചെന്നൈക്കായി മികച്ച…

Read More

ആവേശപ്പൂരത്തിന് സംസ്ഥാനത്ത് തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടി ബാംഗ്ളൂർ ബാറ്റിങ് തെരഞ്ഞെടുത്തു

ചെന്നൈ: ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ 17ാം പതിപ്പിന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയത്. എആര്‍റഹ്മാന്‍, സോനു നിഗം എന്നിവര്‍ അണിനിരന്ന സംഗീതനിശയോടെയാണു പരിപാടികള്‍ ആരംഭിച്ചത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളും അരങ്ങേറി.

Read More

IPL 2024: CSK vs RCB മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും

ചെന്നൈ : ടാറ്റ ഐപിഎൽ 2024-ൽ ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന ഇന്ന് ആരംഭിക്കും. മാർച്ച് 22-ന് ചെന്നൈ ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൻ്റെ ടിക്കറ്റുകളാണ് ഇന്ന് രാവിലെ 9:30 മുതൽ പേടിഎം ആപ്പ്, ഇൻസൈഡർ.ഇൻ എന്നീ വെബ്സൈറ്റുകൾ വഴി വില്പന ആരംഭിക്കുന്നത്. ഐപിഎൽ ഓപ്പണറുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: 1:- എംഎ ചിദംബരം സ്റ്റേഡിയം പ്ലാസ്റ്റിക് വിമുക്ത മേഖലയാണ്, കൂടാതെ പരിസരത്ത് പ്ലാസ്റ്റിക്…

Read More

ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ്: മാജി മുംബൈയോട് മുട്ട്കുത്തി ചെന്നൈ സിങ്കംസ് 

ചെന്നൈ : ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ടി 10 ടൂർണമെന്റ് സെമിഫൈനലിൽ ചെന്നൈ സിങ്കംസിന് തോൽവി. വ്യാഴാഴ്ച ദാദോജി കൊണ്ടദേവ് സ്റ്റേഡിയത്തിൽനടന്ന മത്സരത്തിൽ 58 റൺസിനാണ് മാജി മുംബൈയോട് ചെന്നൈ സിങ്കംസ് പരാജയപ്പെട്ടത്.

Read More

ചെന്നൈയില്‍ എത്തിയ ധോനിയ്ക്ക് ഉജ്ജ്വല വരവേല്‍പ്പ് നൽകി ടീം അധികൃതര്‍ ; വീഡിയോ കാണാം

ചെന്നൈ: ഐപിഎല്‍ പതിനേഴാം സീസണിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനുമായ എംഎസ് ധോനി ടീമിന്റെ ഭാഗമാകുന്നതിനായി ചെന്നൈയില്‍ എത്തി. വിമാനത്താവളത്തില്‍ എത്തിയ ധോനിക്ക് ഉജ്ജ്വലമായ സ്വീകരമാണ് ടീം അധികൃതര്‍ ഒരുക്കിയത്. The arrival of MS Dhoni in Chennai. – The Lion has joined CSK. 🦁 pic.twitter.com/cQIxRcq1Az — Mufaddal Vohra (@mufaddal_vohra) March 5, 2024 ഐപിഎല്‍ സീസണിലെ ആദ്യമത്സരം മാര്‍ച്ച് 22ന് ചെന്നൈയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ്. ആദ്യ മത്സരത്തില്‍…

Read More

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമി കാണാതെ പുറത്ത്; ക്വാർ‌ട്ടറിലെ ഷൂട്ടൗട്ടിൽ മിസോറമിനോട് തോൽവി

സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളം സെമി കാണാതെ പുറത്ത്. നിശ്ചിത സമയവും എക്സ്ട്രാ ടൈമും പെനൽറ്റി ഷൂട്ടൗട്ടിലേക്ക് പോരാട്ടത്തിലേക്കാണ് കേരളം വീണത്. കേരളത്തിനെതിരെ 7–6ന്റെ വിജയം കുറിച്ചാണ് മിസോറം സെമിയിലേക്ക് കടന്നത്. പെനാൽറ്റി ഷൂട്ടൗട്ടിലും തുല്യതപാലിച്ചതോടെ മത്സരം സഡൻഡത്തിലേക്ക് കടന്നു. സഡൻഡത്തിൽ കേരളതാരം സുജിത് പെനാൽറ്റി മിസ്സാക്കി. ഇതോടെ വിജയം നേടി മിസോറം സെമിയിലേക്ക് ടിക്കറ്റ് നേടി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോളടിക്കാതെ സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മിസോറമിനെ…

Read More

കേരള ബ്ലാസ്റ്റേഴ്സ് മൽസരം;ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : ഐ.എസ്.എൽ ലീഗ് മൽസരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളുരു എഫ്സിയും തമ്മിലുള്ള മൽസരം കണ്ഠി രവ സറ്റേഡിയത്തിൽ മാർച്ച് 2ന് നടക്കും, അതിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 299 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്, കഴിഞ്ഞ സീസണിലെ ലീഗ് മൽസരങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് സെമി ഫൈനലിൽ ആരാധകരെ വ്യത്യസ്ഥ സ്റ്റാൻ്റുകളിൽ ആണ് പ്രവേശിപ്പിച്ചിരുന്നത്, തുടർന്ന് സെമിയിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ചേത്രിയുടെ വിവാദഗോളിനെ തുടർന്ന് കോച്ച് കളിക്കാരെ തിരിച്ചു വിളിക്കുന്ന അപൂർവ കാഴ്ചക്കും കണ്ഠിരവ സാക്ഷിയായി. പേടിഎം ഇൻസൈഡർ വഴി മൽസരം…

Read More