ശിവകാശിയിലെ പടക്കശാലകളിൽ നടന്ന അപകടങ്ങളിൽ 50 മാസത്തിനിടെ മരിച്ചത് 93 പേർ

ചെന്നൈ : വിരുദുനഗർ ജില്ലയിലെ ശിവകാശിയിൽ പടക്കശാലകളിലെ പൊട്ടിത്തെറിയിൽ കഴിഞ്ഞ 50 മാസത്തിനിടെ മരണമടഞ്ഞത് 93 പേർ. വിവരാവകാശനിയമപ്രകാരം ലഭിച്ച കണക്കുകൾ വിരുദുനഗറിലെ സന്നദ്ധസംഘടനയാണ് പുറത്തുവിട്ടത്. 2020 ജനുവരി മുതൽ 2024 ഫെബ്രുവരി വരെയുള്ള 50 മാസത്തിനിടെ 83 പടക്കശാലകളിൽ പൊട്ടിത്തെറിയുണ്ടായി. 93 പേർ മരിച്ചു. നാലു പടക്കഫാക്ടറികൾ പൂർണമായും കത്തിനശിച്ചുവെന്നും ഇതിൽ വ്യക്തമാക്കുന്നു. വിരുദുനഗർ ജില്ലയിൽ 1087 പടക്കനിർമാണശാലകളുണ്ട്. കൂടാതെ പടക്കങ്ങൾ വിൽക്കുന്ന 2963 കടകളുണ്ടെന്നും ജില്ലാഭരണകൂടം വിശദീകരിച്ചു. അമ്പതിനായിരത്തിലധികം തൊഴിലാളികൾ നേരിട്ടും അല്ലാതെയും പടക്കശാലകളിൽ ജോലിചെയ്യുന്നുണ്ട്. ദുരന്തത്തിൽ അകപ്പെട്ടവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ…

Read More

ചെന്നൈയിലെ ടി.നഗർ ഉസ്മാൻ റോഡിൽ ഒരു വർഷത്തേക്ക് ഗതാഗത മാറ്റം നിലവിൽ വന്നു; വിശദാംശങ്ങൾ

ചെന്നൈ: മഡ്‌ലി ജംഗ്ഷൻ സൗത്ത് ഒസ്മാൻ റോഡിൽ നിന്ന് നോർത്ത് ഉസ്മാൻ റോഡിലേക്കുള്ള മേൽപ്പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കുന്നതിനാൽ ഇന്നലെ (ഏപ്രിൽ 27) മുതൽ 26.04.2025 വരെയുള്ള ഒരു വർഷത്തേക്ക് ഗതാഗതം വഴിതിരിച്ചുവിടൽ നടപ്പാക്കുമെന്ന് ചെന്നൈ മെട്രോപൊളിറ്റൻ ട്രാഫിക് പോലീസ് അറിയിച്ചു . ഒരു വർഷത്തേക്ക് ഇനിപ്പറയുന്ന ഗതാഗത വഴിതിരിച്ചുവിടലുകൾ നടപ്പിലാക്കും: > നോർത്ത് ഉസ്മാൻ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ടി.നഗർ ബസ് സ്റ്റാൻഡ് പനഗൽ പാർക്കിന് നേരെ അടുത്തുള്ള ഒസ്മാൻ റോഡ് മേൽപ്പാലം നിരോധിച്ചിരിക്കുന്നു. പകരം വാഹനങ്ങൾക്ക് ഫ്ലൈഓവറിൻ്റെ അനുഗു (സർവീസ്)…

Read More

തമിഴ്‌നാട്ടിൽ വേനൽ ചൂട് കൂടുന്നു: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

ചെന്നൈ: തമിഴ്‌നാട്ടിൽ വേനൽച്ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രസ്താവന ഇറക്കി: വേനൽച്ചൂട് ദിനംപ്രതി വർധിച്ചുവരികയാണ്. അടുത്ത 4 ദിവസത്തേക്ക് വടക്ക് കിഴക്കൻ ഉൾപ്രദേശങ്ങളിൽ അതിശക്തമായ ചൂടും ഉഷ്ണ തരംഗവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിനാൽ, ആളുകൾ വളരെ ശ്രദ്ധാലുക്കളായിരിക്കണം. ചൂടിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ആസ്ഥാനത്ത് അദ്ദേഹം ഉദ്യോഗസ്ഥരുമായി കൂടിയാലോചനയും നടത്തി.

Read More

ഈറോഡിൽ രണ്ടാം ദിവസവും അന്വേഷണം നടത്തി എൻഐഎ

ചെന്നൈ: കോയമ്പത്തൂർ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് 14 പേരെ എൻഐഎ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഈറോഡ് ജില്ലയിലെ സത്യമംഗലം, കടമ്പൂർ വനമേഖലകളിൽ ബന്ധപ്പെട്ടവർ രഹസ്യയോഗം നടത്തിയതായിട്ടാണ് വെളിപ്പെടുത്തൽ. തുടർന്ന് കടമ്പൂർ കുന്നിന് സമീപത്തെ ചിന്നച്ചലാട്ടി വില്ലേജിൽ താമസിക്കുന്ന ആട് വിൽപ്പന ബ്രോക്കറായ കുപ്പുസാമി(65)യുമായി എൻഐഎ ഉദ്യോഗസ്ഥർ രണ്ടുദിവസം മുമ്പ് അന്വേഷണം നടത്തി. ഈ സാഹചര്യത്തിൽ ഇന്നലെ വൈകിട്ട് കുപ്പുസാമിയെ എൻഐഎ ഉദ്യോഗസ്ഥർ വീണ്ടും ചോദ്യം ചെയ്തു. കോയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതികൾ എത്ര തവണ മലയോരത്ത് എത്തിയെന്നും വനമേഖലയിൽ പരിശീലനത്തിൽ ഏർപ്പെട്ടിരുന്നോയെന്നും അന്വേഷണം നടത്തി. അടുത്തയാഴ്ച…

Read More

റെയിൽവേസ്റ്റേഷനിൽ നാലുകോടി പിടിച്ചെടുത്ത കേസ്; സി.ബി.സി.ഐ.ഡി.ക്ക് കൈമാറി

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ താംബരം റെയിൽവേ സ്റ്റേഷനിൽ നാലുകോടി രൂപ പിടിച്ചടുത്ത കേസ് സി.ബി.സി.ഐ.ഡി.ക്ക് മാറ്റി ഡി.ജി.പി. ശങ്കർ ജിവാൽ ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ ഏപ്രിൽ ആറിന് താംബരം റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാത്ത നാലുകോടി രൂപ പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ പിടിയിലായ മൂന്നുപേരെ ചോദ്യംചെയ്തപ്പോൾ പണം ബി.ജെ.പി. സ്ഥാനാർഥിയായ നൈനാർ നാഗേന്ദ്രന് കൈമാറാനാണ് കൊണ്ടുപോകുന്നതെന്ന് അറിയിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താംബരം പോലീസ് രണ്ടുതവണ നൈനാർ നാഗേന്ദ്രന് സമൻസ് അയച്ചിരുന്നു. മേയ് രണ്ടിന് ഹാജരാകുമെന്ന് നൈനാർ നാഗേന്ദ്രൻ താംബരം പോലീസിനെ അറിയിച്ചിരുന്നു. അതിനിടയിലാണ്…

Read More

അയാളുമായി യാതൊരു ബന്ധവും ഇല്ല; അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്: വിവാദ തുറന്ന് പറച്ചിലുമായി നടി ഉർഫി ജാവേദ്

വേറിട്ട വസ്ത്രധാരണ രീതികൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളിൽ നിറയുന്ന താരമാണ് ഉര്‍ഫി ജാവേദ്. മുൻ ബിഗ് ബോസ് താരം കൂടിയായ ഉർഫി ഇപ്പോഴിതാ പിതാവുമായി ഒരു തരത്തിലുള്ള ബന്ധവും സൂക്ഷിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും അച്ഛനുണ്ടെന്നും അയാളുമായി യാതൊരു ബന്ധവും തനിക്ക് ഇപ്പോഴില്ലെന്നും ഉർഫി ഒരു അഭിമുഖത്തിൽ പറഞ്ഞു. അച്ഛനുമായി പത്ത് വർഷമായി മിണ്ടാറില്ല. അയാള്‍ പലപ്പോഴും ഞങ്ങളോട് മിണ്ടാൻ ശ്രമം നടത്തിയിട്ടുണ്ട്. അതുപോലെ അയാള്‍ വേറെ വിവാഹം കഴിച്ചു. അയാള്‍ക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്. അയാള്‍…

Read More

‘പ്രതിപക്ഷം നിരാശരാകാൻ പോകുന്നു’, രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് ശേഷം വോട്ടർമാർക്ക് നന്ദി പറഞ്ഞ് മോദി

ഡൽഹി: രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷം വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളും സ്ത്രീ വോട്ടർമാരും ശക്തമായ പിന്തുണയാണ് രണ്ടാം ഘട്ടത്തിൽ എൻഡിഎയ്ക്ക് നൽകിയത് എന്നും മോദി പറഞ്ഞു. ‘എൻഡിഎയ്ക്കുള്ള സമാനതകളില്ലാത്ത പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും. ഇന്നലെ വോട്ട് ചെയ്ത ഇന്ത്യയിലുടനീളമുള്ള ജനങ്ങൾക്ക് നന്ദി. വോട്ടർമാർ എൻഡിഎയുടെ നല്ല ഭരണമാണ് ആഗ്രഹിക്കുന്നത്. യുവാക്കളും സ്ത്രീകളുമാണ് എൻഡിഎയ്ക്ക് ശക്തമായ പിന്തുണ നൽകുന്നത്’, മോദി എക്‌സിൽ കുറിച്ചു. ഏപ്രിൽ 19 നാണ് നൂറിലധികം മണ്ഡലത്തിലേക്ക് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തില്‍ 88…

Read More

ജാതിവിവേചനം; ദളിത് കോളനിയിലെ കുടിവെള്ളസംഭരണിയിൽ ചാണകം കലർത്തി;കേസ് എടുത്ത് പോലീസ്

ചെന്നൈ : ദളിത് കോളനിയിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കിൽ ചാണകം കലക്കിയതായി കണ്ടെത്തി. സംഭവത്തിൽ പോലീസ് കേസെടുത്തു. പുതുക്കോട്ടയ്ക്കടുത്ത ഗന്ധർവകോട്ടയിലെ ദളിത് കോളനിയിൽ സ്ഥാപിച്ച പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള ടാങ്കിലാണ് ചാണകം കലർത്തിയതായി കണ്ടെത്തിയത്. കോളനിയിലെ കുട്ടികളുൾപ്പെടെ ഏതാനും പേരെ ഓക്കാനം, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംശയത്തെത്തുടർന്ന് കുടിവെള്ള ടാങ്ക് പരിശോധിക്കാൻ ഗ്രാമവാസികൾ തീരുമാനിച്ചു. പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യുന്ന വെള്ളം മലിനമാണെന്ന് പരിശോധനയിൽ കണ്ടെത്തി. ടാങ്കിൽ ചാണകം കലർത്തിയതായും വ്യക്തമായി. തുടർന്ന് ഗന്ധർവകോട്ട പഞ്ചായത്ത് യൂണിയൻ…

Read More

ആപ്പ് ഡയലര്‍;പുതിയ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു

ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷനാണിത്. വാട്ട്സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ കോൾ ചെയ്യാനാകും. ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും വാട്ട്സാപ്പിന്റെ പുതിയ ഫീച്ചര്‍. ആൻഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇൻ-ആപ്പ് ഡയലർ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ ടെസ്റ്ററുകൾക്ക് വൈകാതെ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റിങ്ങിന് ശേഷം വൈകാതെ എല്ലാ യൂസർമാരിലേക്കും ഈ ഫീച്ചറെത്തും.…

Read More

ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം മലയാളി പെൺകുട്ടിയുടേത്; ജീവനൊടുക്കിയതാണെന്ന് നി​ഗമനം

ചെന്നൈ: സെൻട്രൽ റെയിൽവേ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളി യുവതിയുടേത്. പാലക്കാട് സ്വദേശിനി രേഷ്മ (24) ആണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പൊലീസിൻ്റെ നി​ഗമനം. കോയമ്പത്തൂരിൽ സ്ഥിരതാമസക്കാരിയായിരുന്ന രേഷ്മ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു. യുവതിയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിലെ ഇരുമ്പ് കട്ടിലിൻ്റെ കൈപിടിയിൽ ദുപ്പട്ട ഉപയോ​ഗിച്ച് തൂങ്ങിയ നിലയിലായിരുന്നു രേഷ്മയെ കണ്ടെത്തിയത്. യുവതി തൂങ്ങിയ കട്ടിലിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു.…

Read More