Read Time:1 Minute, 18 Second
ചന്ദ്രയാന്‍ 3 ല്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ മൂന്ന് സോഫ്റ്റ് ലാന്‍ഡിംഗ് ലക്ഷ്യമിടുന്ന ചന്ദ്രോപരിതലത്തിലത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ഈ മാസം 23 നാണ് സോഫ്റ്റ് ലാന്‍ഡിംഗ് ലക്ഷ്യമിടുന്നത്.
വിവിധ ത്രസ്റ്റര്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച് പതിയെ താഴുന്ന ലാന്‍ഡര്‍ ഏകദേശം 100 മീറ്റര്‍ ഉയരത്തിലെത്തിയ ശേഷം ചന്ദ്രോപരിതലം സ്കാന്‍ ചെയ്ത് തടസ്സങ്ങള്‍ വിലയിരുത്തും.
കഴിഞ്ഞ ദൗത്യത്തില്‍ ഇല്ലാതിരുന്ന ലേസര്‍ ഡോപ്ലര്‍ വെലോസിറ്റി മീറ്റര്‍, വേഗം കൃത്യമായി നിര്‍ണയിക്കും, തുടര്‍ന്നാണു സോഫ്റ്റ് ലാന്‍ഡിങ്. ശേഷം ലാന്‍ഡറിന്റെ വാതില്‍ തുറന്ന് റാംപിലൂടെ റോവര്‍ പുറത്തിറങ്ങും. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ റോവര്‍ സഞ്ചരിക്കും. ലാന്‍ഡിങ് 23നു വൈകിട്ട് 5.27നാണ് ലക്ഷ്യമിടുന്നത്.