ബെംഗളൂരു : അമ്മയുടെ കാൻസർ ചികിത്സക്ക് പണം കണ്ടെത്താൻ മോഷണത്തിനിറങ്ങിയ മകൻ അറസ്റ്റിൽ.
കനറാ ബാങ്കിന്റെ എടിഎം കുത്തി തുറക്കാനുള്ള ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പോലീസ് പിടികൂടിയത്.
അമ്മയുടെ കാൻസർ ചികിൽസയ്ക്കായി പണം ഇല്ലാത്തതിനാലാണ് എ.ടി.എം കുത്തിത്തുറന്നതെന്നും അറസ്റ്റിൽ പശ്ചാത്താപമില്ലെന്നും പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞു.
ശുഭം എന്ന യുവാവാണ്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ എ.ടി.എം തകർത്തത്.
തുടർന്ന് ബെംഗളൂരുവിലെ കാനറ ബാങ്കിന്റെ കൺട്രോൾ റൂം കാൺപൂർ പോലീസിൽ വിവരമറിയിച്ചു.
ഉടൻ തന്നെ നവാബ്ഗഞ്ച് പോലീസ് സ്ഥലത്തെത്തി സുഭമിനെ പിടികൂടിയത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മയുടെ ചികിത്സക്ക് വേണ്ടിയാണ് മോഷണം നടത്തിയതെന്ന് യുവാവ് സമ്മതിച്ചു.
ചികിത്സക്കായുള്ള പണമെല്ലാം കഴിഞ്ഞപ്പോൾ യൂട്യൂബിൽ നോക്കിയാണ് എ.ടി.എം മുറിക്കാനുള്ള വഴികൾ പഠിച്ചത്.
ഇതിൽ ഖേദമില്ല, എന്നാൽ അമ്മക്ക് ചികിത്സക്ക് പണം കണ്ടെത്താൻ കഴിയാത്തതിന്റെ വിഷമം മാത്രമാണ് തനിക്കുള്ളതെന്നും യുവാവ് പറയുന്നു.
അതേസമയം, ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പോലീസ് അറിയിച്ചു.