ഗൂഗിള്‍ പേ നിർത്തലാക്കണമെന്ന ഹർജി കോടതി തള്ളി 

0 0
Read Time:1 Minute, 27 Second

ന്യൂഡല്‍ഹി: ഗൂഗിള്‍ പേയുടെ ഇന്ത്യയിലെ സേവനം നിര്‍ത്തണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.

നിയന്ത്രണച്ചട്ടങ്ങളും സ്വകാര്യതാ നയങ്ങളും ലംഘിച്ചാണ് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നതെന്നുകാട്ടി അഡ്വ. അഭിജിത് മിശ്ര നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

മൂന്നാംകക്ഷി ആപ്പ് സേവനദാതാക്കള്‍മാത്രമായ ഗൂഗിള്‍ പേയ്ക്ക് പ്രവര്‍ത്തിക്കാന്‍ പേമെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം നിയമപ്രകാരം റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഗൂഗിള്‍ ഒരു തേഡ് പാര്‍ട്ടി ആപ്പ് സേവനദാതാവാണ്. പേ സിസ്റ്റം പ്രൊവൈഡറല്ല.

അതിന് പേമെന്റ് ആന്റ് സെറ്റില്‍മെന്റ് ആക്ട് അനുസരിച്ച് റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ലെന്ന് കോടതി പറഞ്ഞു.

ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ഗൂഗിള്‍ പേ ശേഖരിക്കുന്നതായ വാദവും ഹൈക്കോടതി തള്ളി.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts