ബെംഗളൂരു മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്താൻ അവസാന നിമിഷം ഓടിയെത്തുന്നു 2 സ്പെഷ്യൽ ട്രെയിനുകൾ കൂടി

0 0
Read Time:1 Minute, 57 Second

ബെംഗളൂരു: ഓണത്തിന് നാട്ടിലേക്ക് മടങ്ങാന്‍ ബെംഗളൂരു മലയാളികള്‍ക്കായി അവസാന നിമിഷം 2 സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ. ബയ്യപ്പനഹളളി എസ്.എം.ടി – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ ഇന്നും 28നും ബെംഗലൂരുവിൽ നിന്നും പുറപ്പെടും.

കൊച്ചുവേളിയിൽ നിന്ന് നാളെയും 29നും ആണ് മടക്ക സർവീസ്. ഓൺലൈൻ റിസർവേഷൻ ആരംഭിച്ചതിന് പിന്നാലെ സ്ലീപ്പർ കോച്ചുകളിൽ ടിക്കറ്റുകൾ വെയ്റ്റിംഗ് ലിസ്റ്റിലേക്ക് നീണ്ടു. ഓഗസ്റ്റ് ആദ്യ വാരം പ്രഖ്യാപിച്ച ബയ്യപ്പനഹളളി – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ തിരക്കില്ലാത്ത ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. ഇത് സംബന്ധിച്ച് പരാതികൾ വ്യാപകമായതോടെയാണ് കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്.

സ്പെഷ്യൽ ട്രെയിനുകൾ

ബയ്യപ്പനഹള്ളി എസ്.എം.ടി – കൊച്ചുവേളി സ്പെഷ്യൽ (06565)
ഇന്ന് ഉച്ചയ്ക്ക് 02.05 ന് ബയ്യപ്പനഹള്ളിയിൽ നിന്നും പുറപ്പെടും

കൊച്ചുവേളി – ബയ്യപ്പനഹള്ളി എസ്.എം.ടി സ്പെഷ്യൽ (06566)
നാളെ വൈകിട്ട് 06.05 ന്  കൊച്ചുവേളിയിൽ നിന്നും പുറപ്പെടും

ബയ്യപ്പനഹള്ളി എസ്.എം.ടി – കൊച്ചുവേളി സ്പെഷ്യൽ (06557)
28ന് രാവിലെ 7 ന് ബയ്യപ്പനഹള്ളിയിൽനിന്ന് പുറപ്പെടും

കൊച്ചുവേളി – ബയ്യപ്പനഹള്ളി എസ്.എം.ടി സ്പെഷ്യൽ (06558)
9 ന് വൈകിട്ട് 7 .45 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടും

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts