ഇന്ന് വരമഹാലക്ഷ്മി ഹബ്ബ: ഐശ്വര്യ ലക്ഷ്മി പൂജയിൽ ഭക്തി സാന്ദ്രമായി നഗരം

0 0
Read Time:3 Minute, 7 Second

ബെംഗളൂരു: കർണാടകയിലെ പ്രധാന ഉൽസവമായ വര മഹാലക്ഷ്മി ഹബ്ബയാണ് ഇന്ന്. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വളരെ ഭക്തിയോടെ ആചരിക്കുന്ന ഒരു ഉൽസവം കൂടിയാണ് വര മഹാലക്ഷ്മി വൃതം .

കന്നഡയിൽ” വര മഹാലക്ഷ്മി ഹബ്ബ ” ( ഹബ്ബ – ഉൽസവം ). ഹിന്ദു കലണ്ടർ പ്രകാരം ശ്രാവണമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയോ അല്ലെങ്കിൽ പൗർണമിക്ക് മുൻപുള്ള ശ്രാവണ മാസത്തിലെ വെള്ളിയാഴ്ചയിലോ ആണ് ഐശ്വര്യത്തിൻ്റെ ദേവതയായ ലക്ഷ്മിയെ പൂജിച്ചു കൊണ്ടുള്ള വര മഹാലക്ഷ്മി പൂജ നടത്തുന്നത്

ഐശ്വര്യ ദേവതയായ ലക്ഷ്മിയുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ ആണ് ഇതിന് പിന്നിൽ, വര മഹാലക്ഷ്മി എന്നതിനർത്ഥം ചോദിക്കുന്ന വരം നൽകുന്ന ഐശ്വര്യ ദേവത. ഈ ദിവസം നടത്തുന്ന പൂജകൾ അഷ്ടലക്ഷ്മിക്ക് നടത്തുന്ന പൂജകൾക്ക് തുല്യമെന്നാണ് വിശ്വസം, സമ്പത്ത്, ഭൂമി, വിദ്യ, സ്നേഹം, പ്രസിദ്ധി, സമാധാനം, സന്തോഷം, ധൈര്യം എന്നിവയാണ് അഷ്ടലക്ഷ്മി എന്നറിയപ്പെട്ടുന്നത്.

സാധാരണ വിവാഹിതരായ സ്ത്രീകളാണ് വരമഹാലക്ഷ്മി പൂജ നടത്തുന്നത്, സ്വന്തം കുടുംബത്തിനും പ്രത്യേകിച്ച് തന്റെ ഭർത്താവിന് ആയുരാരോഗ്യ സൗഖ്യവും അർത്ഥവും വന്നു ചേരുക എന്നതാണ് ലക്ഷ്യം. പൂജക്ക് ശേഷം സമീപ പ്രദേശത്തുള്ള മറ്റ് സുമംഖലി മാരെ വീട്ടിലേക്ക് ക്ഷണിക്കുകയും സമ്മാനങ്ങൾ നൽകുകയും ആശിർവാദം വാങ്ങുകയും ചെയ്യുന്നു.

നഗരത്തിൽ ഇന്നലെ പ്രധാന ദേവീക്ഷേത്രങ്ങളായ ബനശങ്കരി, രാജരാജേശ്വരി തുടങ്ങിയ അമ്പലങ്ങളിൽ സ്പെഷൽ പൂജകൾ ഉണ്ടായിരുന്നു, വളരെ വലിയ ഭക്തജനത്തിരക്കാണ് ഈ ക്ഷേത്രങ്ങളിൽ കാണാൻ കഴിഞ്ഞത്. വീടുകളിൽ പൂജ നടത്തിയ നഗരവാസികൾക്ക് ഇന്നലെ വിലക്കയറ്റത്തിന്റെ ദുരനുഭവം കൂടി കൂട്ടിനുണ്ടായിരുന്നു. സിറ്റി മാർക്കറ്റിൽ ഇന്നലെ പൂവ്, വാഴ ചെടി, വാഴയില തുടങ്ങിയവക്ക് വളരെയധികം വിലയുയർന്നു.

എന്തൊക്കെയാണെങ്കിലും സ്ത്രീകളുടെ ഉത്സവം കൂടിയായ വരമഹാലക്ഷ്മി പൂജയുടെ ഭാഗമായി വീടുകൾ പൂക്കൾകൊണ്ട് അലങ്കരിച്ച് പുതുവസ്ത്രങ്ങളണിഞ്ഞാണ് അതിഥികളെ വരവേൽക്കുന്നത്. വര മഹാലക്ഷ്മി ഹബ്ബ യാതൊരു മങ്ങലും കൂടാതെ പ്രൗടിയോടെ തന്നെയാണ് ആഘോഷിക്കുന്നത്

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts