നാളെ മെഗാ റോഡ് ഷോയോട് കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരത്തിൽ സന്ദർശനം നടത്തും: ഗതാഗത നിയന്ത്രണ വിശദാംശങ്ങൾ പരിശോധിക്കാം

0 0
Read Time:2 Minute, 57 Second

ബെംഗളൂരു: ചന്ദ്രയാൻ -3 നടത്തിയ വിജയകരമായി ലാൻഡിംഗിനും ചന്ദ്രോപരിതലത്തിൽ റോവർ വിന്യസിച്ചതിനും ഐഎസ്ആർഒ ശാസ്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും അഭിവാദ്യം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 26 ന് ബെംഗളൂരുവിലെത്തും

പ്രധാനമന്ത്രിയുടെ വരവിൽ നഗരത്തിൽ മെഗാ റോഡ് ഷോ സംഘടിപ്പിച്ച് അദ്ദേഹത്തിന് ഗംഭീര വരവേൽപ്പാണ് കർണാടക ബിജെപി ആസൂത്രണം ചെയ്യുന്നതെന്ന് മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ ആർ അശോക വ്യാഴാഴ്ച പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 26 ന് നഗര്ത്ഹിൽ വരുന്നു. എച്ച്എഎൽ വിമാനത്താവളത്തിൽ 6,000-ത്തിലധികം ആളുകളുമായി ഞങ്ങൾ അദ്ദേഹത്തെ സ്വീകരിക്കും.

അവിടെ അദ്ദേഹം ബെംഗളൂരുവിലെ ജനങ്ങളെ അഭിസംബോധന ചെയ്തേക്കാം.

ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തിൽ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിനെ പ്രധാനമന്ത്രി മോദി ബുധനാഴ്ച അഭിനന്ദിക്കുകയും മുഴുവൻ ടീമിനെയും നേരിട്ട് അഭിവാദ്യം ചെയ്യാൻ ബെംഗളൂരുവിൽ അവരെ സന്ദർശിക്കുമെന്നും പറഞ്ഞു.

പീനിയയ്ക്ക് സമീപം ഒരു കിലോമീറ്ററോളം റോഡ്ഷോ സംഘടിപ്പിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലും ആളുകളുടെ സമ്മേളനമുണ്ടാകുമെന്നും അശോക പറഞ്ഞു.

കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി ശനിയാഴ്ച പുലർച്ചെ 4.30 മുതൽ രാവിലെ 9. 30 വരെ ബെംഗളൂരു നഗരത്തിലെ ചില ഇടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയട്ടുണ്ട.

ഓൾഡ് എയർപ്പോർട്ട് റോഡ്, ഓൾഡ് മദ്രാസ് റോഡ്, എം.ജി. റോഡ്, കബ്ബൺ റോഡ്, രാജ് ഭവൻ റോഡ്, മേക്കരി സർക്കിൾ, സി.വി. രാമൻ റോഡ്, യശ്വന്തപുര മേൽപ്പാലം, നാഗസാന്ദ്ര, ഗുബി തോട്ടഡപ്പ റോഡ്, ജാലഹള്ളി ക്രോസ് റോഡ് എന്നിവിടങ്ങളിലാണ് ട്രാഫിക് പോലീസ് നിയന്ത്രണമേർപ്പെടുത്തിയത്.

ശനിയാഴ്ച രാവിലെ 5.30 ന് എച്ച്എഎൽ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാവിലെ ഐ.എസ്.ആർ.ഒ. യിൽ എത്തി ചെയർമാൻ സോമനാഥുമായി കൂടിക്കാഴ്ച്ച നടത്തും.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts