റോവർ ചന്ദ്രനിൽ ഇറങ്ങുന്ന ചരിത്ര നിമിഷത്തിൻറെ ദൃശ്യങ്ങൾ പുറത്ത്

0 0
Read Time:1 Minute, 37 Second

ബെംഗളൂരു: ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡറിൽ നിന്ന് റോവർ ചന്ദ്രൻറെ ഉപരിതലത്തിൽ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു.

ലാൻഡറിലെ കാമറ പകർത്തിയ ദൃശ്യങ്ങളാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്.

ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡർ വിജയ ചന്ദ്രൻറെ മണ്ണിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്.

നാല് മണിക്കൂറിന് ശേഷം ലാൻഡറിൻ്റെ വാതിലിൽ നിന്ന് റോവർ പുറത്തെത്തി.

തുടർന്ന് റോവറിൻറെ സോളാർ പാനൽ നിവർന്ന് സൂര്യപ്രകാശത്തിൽ ബാറ്ററി ചാർജ് ചെയ്തു.

ഇതിന് ശേഷമാണ് റോവർ റാംപിലൂടെ സാവധാനം ചന്ദ്രന്റെ പ്രതലത്തിലേക്ക് ഉരുണ്ടിറങ്ങി പര്യവേക്ഷണം തുടങ്ങിയത്.

പര്യവേക്ഷണത്തിൽ റോവർ കണ്ടത്തെുന്ന ഒരോ വിവര ങ്ങലും ലാൻഡർ വഴി ചന്ദ്രയാൻ 2ന്റെ ഓർബിറ്റർ വഴി ബംഗാളൂ രുവിലെ ഐ.എസ്.ആർ. ഒ ടെലിമെട്രി ട്രാക്കിങ്ങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കി ലെ (ഇസ്ട്രാക്) മിഷൻ ഓപ്പറേഷൻ കോംപ്ലക്സിലേക്ക് (മോക്സ്) കൈമാറും.

ലാൻഡർ ചന്ദ്രൻറെ മണ്ണിൽ കാലുകുത്തിയതിൻറെ ചന്ദ്രയാൻ 2 ഓർബിറ്റർ പകർത്തിയ ചിത്രം ഐ.എസ്.ആർ.ഒ നേരത്തെ പുറത്തുവിട്ടിരുന്നു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts