ബെംഗളൂരു: ഞായറാഴ്ച നമ്മമെട്രോയുടെ പർപ്പിൾ ലൈനിൽ തീവണ്ടി സർവീസുകൾക്ക് നിയന്ത്രണം.
കെ.ആർ. പുരം-ബൈയപ്പനഹള്ളി, കെങ്കേരി-ചെല്ലഘട്ട മെട്രോപാതകളുടെ സുരക്ഷാ പരിശോധന നടക്കുന്നതിനാലാണിത്.
മൈസൂരു റോഡ് മുതൽ കെങ്കേരിവരെയും ബൈയപ്പനഹള്ളി മുതൽ സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ വരെയും വൈറ്റ് ഫീൽഡുമുതൽ കെ.ആർ. പുരം വരെയും ഉച്ചയ്ക്ക് ഒരമണിവരെ മെട്രോസർവീസ് ഉണ്ടാവില്ല.
സ്വാമി വിവേകാനന്ദ റോഡ് മുതൽ മൈസൂരു റോഡ് മെട്രോ സ്റ്റേഷൻ വരെ മാത്രമേ ഈ സമയം തീവണ്ടി സർവീസ് ഊണ്ടാക്കൂ.
ഒരു മണിക്കു ശേഷം സാധാരണപോലെ സർവീസ് പുനസ്ഥാപിക്കുമെന്നും ബെംഗളൂരു മെട്രോറെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. ഗ്രീൻ ലൈനിലെ സർവീസുകൾക്ക് മാറ്റമില്ലെന്ന് അറിയിച്ചു.
കെ.ആർ. പുരം-ബൈയപ്പനഹള്ളി, കെങ്കേരി-ചെല്ലഘട്ട മെട്രോപാതകൾ സെപ്റ്റംബർ പകുതിയോടെ പ്രവർത്തനസജ്ജമാകുമെന്നാണ് കരുതുന്നത്.
ഇതിന്റെഭാഗമായുള്ള സുരക്ഷാ പരിശോധനകളാണ് നടക്കുന്നത്.
രണ്ടുപാതകളും സജ്ജമാകുന്നതോടെ പർപ്പിൾ ലൈൻ വൈറ്റ്ഫീൽഡ് മുതൽ ചല്ലഘട്ടവരെയായി ദീർഘിക്കും.