Read Time:1 Minute, 28 Second
ഉണ്ണിമുകുന്ദനൊപ്പമുള്ള വീഡിയോ പങ്കിട്ട് പ്രിയ നടി അനുശ്രീ.
അടുത്തിടെ അരുവരും പങ്കെടുത്ത ഒറ്റപ്പാലത്തെ ഗണേശോത്സവത്തിനിടയിലെ വീഡിയോയാണ് പങ്കിട്ടിരിക്കുന്നത്.
മനോഹരമായ പ്രണയ ഗാനത്തോടൊപ്പമുള്ളതായിരുന്നു വീഡിയോ.
എന്തെ ഹൃദയതാളം മുറുകിയോ…ഏനോ ഹൃദയം ധീം ധീം സൊല്ലുതേ… എന്ന പാട്ടിലെ വരികള്‍ തന്നെയായിരുന്നു അനുശ്രീ വീഡിയോക്ക് നല്‍കിയ ക്യാപ്ഷനും.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്.
നല്ല സൂപ്പര്‍ ജോഡിയാണെന്നും നിങ്ങള്‍ രണ്ടാളും ഒന്നിച്ചാല്‍ നല്ലതായിരിക്കുമെന്നും രണ്ടാളും അങ്ങോട്ട് കല്യാണം കഴിക്കൂ എന്നുമൊക്കെയാണ് വീഡിയോക്ക് താഴെ കമന്റുകള്‍ വരുന്നത്.
മസില്‍ അളിയാ മുട്ട പുഴുങ്ങി തരാൻ വേറെ ആളെ നോക്കേണ്ടെന്നും ഇതിനെ കൂടെ കൂട്ടിക്കോ എന്നുമായിരുന്നു ഒരാളുടെ കമന്റ്.
എന്നാൽ ഇതുവരെയും താരങ്ങളുടെ ഭാഗത്തു നിന്നും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.