വീണ്ടും ചരിത്രം കുറിച്ച നീരജ് ചോപ്ര; ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് ചോപ്ര

0 0
Read Time:1 Minute, 55 Second

ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര വീണ്ടും ചരിത്രം കുറിച്ചു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ചിരിക്കുകയാണ് നീരജ്. ചാമ്പ്യൻഷിപ്പിൽ നടന്ന പുരുഷന്മാരുടെ ജാവലിൻ ഫൈനലിൽ 88.17 മീറ്റർ എറിഞ്ഞ് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി നീരജ്.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുന്ന അത്യപൂർവ നേട്ടവും നീരജ് സ്വന്തമാക്കി. പാകിസ്ഥാന്റെ അര്‍ഷാദ് നദീമിനാണ് വെള്ളി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്ലെ വെങ്കലം കരസ്ഥമാക്കി.

ആദ്യ മത്സരത്തിൽ മൂന്ന് ഇന്ത്യക്കാർ ആദ്യ എട്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തിരുന്നു, കിഷോർ ജെന (84.77 മീറ്റർ), ഡിപി മനു (84.14 മീറ്റർ) എന്നിവർ യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങൾ നേടി. ലോക ചാമ്പ്യൻഷിപ്പിൽ ഒരു ഇനത്തിന്റെ ആദ്യ എട്ടിൽ ഇടം നേടിയ മൂന്ന് ഇന്ത്യക്കാർ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.

25 കാരനായ ചോപ്ര മത്സരത്തിൽ ആധിപത്യം പുലർത്തുകയും തന്റെ രണ്ടാം ശ്രമത്തിൽ ഏറ്റവും മികച്ച ത്രോ നേടുകയും ചെയ്തു. നീരജിന്റെ ആദ്യശ്രമം ഫൗളായി. എന്നാല്‍ രണ്ടാം ശ്രമത്തില്‍ 88.17 മീറ്റര്‍ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts