Read Time:50 Second
ബെംഗളൂരു: മംഗളൂരുവിനടുത്ത് അഡ്‌യാറിൽ ടിപ്പർ ലോറി സ്‌കൂട്ടറിലടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
സ്‌കൂട്ടറിന്റെ പിൻസീറ്റിൽ സഞ്ചരിച്ചിരുന്ന അഡ്‌യാർപദവ് സ്വദേശിയും മംഗളൂരു മിലാഗ്രസ് സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമായ പി.ഷറഫുദ്ദീനാണ് (16) മരിച്ചത്.
സുഹൃത്ത് ജുനൈദിന്റെ സ്‌കൂട്ടറിൽ സഞ്ചരിച്ച ഷറഫുദ്ദീൻ ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീഴുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.