തിരുവനന്തപുരം: ആകാശക്കാഴ്ചകളിൽ വീണ്ടും വിസ്മയം തീർക്കാൻ സൂപ്പർ ബ്ലൂ മൂൺ പ്രതിഭാസം.
ഈസ്റ്റേൺ ഡെലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാമത്തെ സൂപ്പർ മൂന്നാണ് ബുധനാഴ്ച മുതൽ വ്യാഴാഴ്ച വരെ ദൃശ്യമാകുന്നത്.
ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂൺ പ്രതിഭാസമാണിത്.
മാസത്തിൽ രണ്ടുതവണ വരുന്ന പൂർണ്ണചന്ദ്ര പ്രതിഭാസത്തെയാണ് ബ്ലൂ മൂൺ എന്ന് പറയുന്നത്.
ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്.
ഈ സമയത്ത് ചന്ദ്രൻ സാധാരണയെക്കാൾ കൂടുതൽ വലുപ്പത്തിലും വെളിച്ചത്തിലും കാണാൻ കഴിയും.
ബ്ലൂ മൂണിനൊപ്പം ശനിഗ്രഹത്തേയും വ്യാഴാഴ്ച കാണാനായേക്കും.
ഓണാഘോഷത്തിനോടനുബന്ധിച്ച് ബ്ലൂ മൂൺ കാണുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട് സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം.
പിഎംജിയിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ വ്യാഴാഴ്ച വൈകിട്ട് എട്ട് വരെ വാനനിരീക്ഷണം സൗകര്യം ലഭ്യമാക്കുമെന്ന് ഡയറക്ടർ അറിയിച്ചു.